കോഴിക്കോട് :: വെള്ളയിൽ ഭാഗത്ത് നിന്നും ബൈക്ക് മോഷണം നടത്തിയതിന് താമരശ്ശേരി സ്വദേശി അമ്പായത്തോട് പൊന്നോത്ത് ഹൗസിൽ ഫൈസൽ പി (29) നെ നാർകോട്ടിക് സെൽ അസ്സി. കമീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫ് ടീമും സബ് ഇൻസ്പെക്ട്ടർ സനീഷ്.യു
നേത്യത്വത്തിലുള്ള വെള്ളയിൽ പോലീസും ചേർന്ന് പിടികൂടി.
വെള്ളയിൽ സ്റ്റേഷനിൽ ബൈക്ക് മോഷണത്തിന് കേസ് എടുത്ത് അന്വേക്ഷണം നടത്തുന്നതിനിടയിലാണ് ഫൈസൽ പിടിയിലാവുന്നത്. മോഷ്ടിച്ച ബൈക്ക് കണ്ടെടുത്തു.
കൊടുവള്ളി സ്വദേശി മുഹമദ് ഷഫീക്കിന്റെ ഉടമസ്ഥതയിലുള്ള ഹിറോ ഹോണ്ട ബൈക്ക് വെളളയിൽ കസ്റ്റംസ് റോഡ് ഭാഗത്തു നിന്നാണ് മോഷണം പോയത് .
ഫൈസൽ ലഹരി മരുന്ന് ഉപയോഗിക്കുന്ന ആളും ലഹരി വിൽപനക്കാരനുമാണ്. താമരശ്ശേരി ഭാഗത്തെ ലഹരി സംഘങ്ങളുമായി ബന്ധമുള്ളയാളാണ്. വയനാട് മുണ്ടേരി ഭാഗത്തും ഇയാൾ താമസിക്കാറുണ്ട്. മോഷണം നടത്തിയ ബൈക്കിൽ കറങ്ങി ലഹരി വിൽപന നടത്തുകയാണ് രീതി.
ഫൈസലിനെ മുമ്പ് എം.ഡി എം എ യുമായി പിടികൂടിയതിന് താമരശ്ശേരി കേസുണ്ട്.
ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അഖിലേഷ് കെ , അനീഷ് മൂസേൻവീട്, വെള്ളയിൽ സ്റ്റേഷനിലെ ദീപു, പ്രസാദ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.