കോഴിക്കോട്: സോണ്ടാ കമ്പനിക്കെതിരെ യുഡിഎഫ് നടത്തിയ ഇടപെടലും ചെറുത്തുനിൽപ്പും വിജയം കണ്ടിരിക്കുകയാണെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ കെ സി ശോഭിതയും ഡെപ്യൂട്ടി ലീഡർ കെ മൊയ്തീൻ കോയയും പറഞ്ഞു സോണ്ട കമ്പനിയുമായുള്ള കരാർ റദ്ദാക്കി എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഭരണ സമിതി കാലതാമസം വരുത്തുന്നത് യുഡിഎഫ് സമരം വിജയിച്ചു എന്നതിലുള്ള ജാള്യത മറച്ചുവെക്കാൻ ആണ്.. ഞെളിയം പറമ്പിൽ ബയോ മൈനിങ് / ക്യാപ്പിങ് പ്രവർത്തി നടത്തുന്നതിന് കരാർ 7 കോടി 71 ലക്ഷം രൂപയ്ക്കാണ് 2019 ൽ സോണ്ടയുമായി ഏർപ്പെടുന്നത് :ഒരു വർഷത്തിനകം നടത്തേണ്ട പ്രവർത്തിയിൽ ആറ് തവണ കരാർ കാലാവധി നീട്ടി നൽകിയിട്ടും പ്രവർത്തി ഭാഗികമായി മാത്രമാണ് നടത്താൻ കഴിഞ്ഞത്. ഇതിനിടയിൽ 3.74 കോടി സോണ്ട കമ്പനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലാതെ കോർപ്പറേഷൻ ഭരണസമിതി കൈമാറിയിട്ടുണ്ട്. പിന്നീട് പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കാത്തതിന്റെ പേരിൽ 38 ലക്ഷം രൂപ പിഴയായി സോണ്ടയിൽ നിന്നു വസൂലാക്കാൻ നിശ്ചയിക്കുകയും ചെയ്തു. ആ പിഴസംഖ്യ ഈടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല പ്രവർത്തി പൂർത്തീകരിക്കാത്തതിന്റെ ഫലമായി ഞെളിയം പറമ്പിലെ മാലിന്യമല (കാലവർഷത്തെ അതിജീവിക്കാൻ ) മൂടിവെക്കാൻ 10.32 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തു.സോണ്ട കമ്പനിയുടെ നിരുത്തരവാദപരമായ പ്രവർത്തിയുടെ ഭാരം കോർപ്പറേഷൻ അല്ല വഹിക്കേണ്ടത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഇടതുപക്ഷ സഹയാത്രികന്റെ കമ്പനിയെ ഒത്താശ ചെയ്യുന്ന നടപടിയിൽ നിന്നും കോർപ്പറേഷൻ ഭരണസമിതി പിന്മാറണം. ഞെളിയം പറമ്പിലെ സോണ്ട പ്രവർത്തി 75% പൂർത്തീകരിച്ചു എന്ന് മരാമത്ത് ചെയർമാനും ആരോഗ്യ സമിതി ചെയർമാനും കൗൺസിൽ മുമ്പാകെ വ്യക്തമാക്കിയിരുന്നു. കൗൺസിലിനെ കബളിപ്പിച്ച ചെയർമാൻമാർ ജനങ്ങളോട് മാപ്പ് പറയണം . ഞെളിയൻ പറമ്പിലെ പ്രവർത്തി സ്വന്തക്കാരുടെ കീശ വീർപ്പിക്കാനുള്ളതല്ല ഇത്തരം പ്രവർത്തികൾ ക്രിയാത്മകമായി പ്രവർത്തിക്കുന്ന കമ്പനികൾക്ക് കരാർ നൽകണം.45 വർഷമായി ഇടതുപക്ഷ മുന്നണി ഭരിച്ചിട്ടും സുതാര്യമായ ഒരു മാലിന്യ സംസ്കരണ സമീപനം സ്വീകരിക്കാൻ പോലും സാധിച്ചിട്ടില്ല സ്വന്തക്കാർക്ക് ഒത്താശ ഇത്തരം നീക്കങ്ങളെ യുഡിഎഫ് സർവ്വശക്തിയും ഉപയോഗിച്ച് ചെറുക്കും. സോണ്ട കമ്പനിയുടെ നിരുത്തരവാദപരമായ പ്രവർത്തിയെ കുറിച്ച് മനുഷ്യാവകാശ കമ്മീഷനും വിജിലൻസ് പോലീസ് വിഭാഗത്തിനും യുഡിഎഫ് നൽകിയ പരാതി സ്വീകരിച്ചു നടപടികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് ഈ പശ്ചാത്തലത്തിലാണ് സോണ്ട കമ്പനിയുമായുള്ള നിലവിലെ കരാർ റദ്ദാക്കാൻ ഭരണസമിതി നിർബന്ധിതരായത്. തീരുമാനം പ്രഖ്യാപിക്കാൻ ഇനിയും താമസിപ്പിക്കാനാണ് ഭാവമെങ്കിൽ സിഎജി ഉൾപ്പെടെ ഉന്നത നീതിപീഠവുമായി ബന്ധപ്പെടാൻ യുഡിഎഫ് നടപടി തുടരുമെന്ന് അവർ മുന്നറിയിപ്പ് നൽകി
Related Articles
Check Also
Close-
കർഷക കോൺഗ്രസ്സ് കോൺഗ്രസ്സിന്റെ ഉൾതുടിപ്പാകണം- അഡ്വ പ്രവീൺകുമാർ
October 29, 2023