കോഴിക്കോട് പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവിനെ കസബ പോലിസും ടൗൺ അസ്സി.. കമ്മീഷണർ പി.ബിജു രാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് പിടികൂടി കപ്പക്കൽ കോയ വളപ്പ് ബൈത്തുൽ ഷാ വീട്ടിൽ മുഹമ്മദ് ഷബീർ (38) ആണ് കസബ പോലീസിൻ്റെ പിടിയിലായത് ഈ മാസം 25ാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം. ചാലപ്പുറം തിരുത്തുമ്മൽ മൊഹിയുദ്ദീൻ പള്ളിയിലെ ഇമാമായ കൊടുവള്ളി സ്വദേശി തൻ്റെ വിവാഹത്തിനായി സൂക്ഷിച്ചു വെച്ച ഒരു ലക്ഷം രൂപയാണ് പ്രതി കളവ് നടത്തിയത് . രാവിലെ പള്ളി പൂട്ടി പുറത്ത് പോയ സമയം നോക്കി പ്രതി പള്ളിയുടെയും മുകൾനിലയിലെ ഇമാമിൻ്റെ മുറിയുടെയും പൂട്ട് പൊളിച്ച് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ച പണം അപഹരിക്കുകയായിരുന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നും സമാന കുറ്റകൃത്യങ്ങൾ നടത്തിയവരെ കുറിച്ചുള്ള അന്വേഷണത്തിലുടെയും പ്രതിയെ തിരിച്ചറഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു സമാനമായ കേസ്സുകളിൽ പ്രതി മുൻപും ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. കസബ എസ് ഐമാരായ ജഗമോഹൻദത്തൻ, രാംദാസ് ഒ.കെ, സീനിയർ സി പി ഒ മാരായ സജേഷ് കുമാർ പി, സുധർമ്മൻ പി, സി പി ഒ മാരായ ഷിബു.പി.എം, ജീനീഷ് എം.കെ.ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത് സി.കെ, സൈബർ സെല്ലിലെ ശ്രീജിത്ത് എസ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.