KERALAlocaltop news

നഗരത്തിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന ഓട്ടോ ഡ്രൈവർ പിടിയിൽ; *66.60 ഗ്രാം എം ഡി എം.എ യുമായി കണ്ണാടിക്കലിലെ വീട്ടിൽ നിന്നുമാണ് പിടിയിലായത്

കോഴിക്കോട് :. കണ്ണാടിക്കലിലെ വീട്ടിൽ നിന്നും 66.60 ഗ്രാം എം ഡിഎംഎ യുമായി കണ്ണാടിക്കൽ ഒറ്റ കണ്ടെത്തിൽ വീട്ടിൽ കാമിൽ ജബ്ബാർ എന്നറിയപെടുന്ന ജാസർ അറാഫത്തിനെ
(39) ഡാൻസാഫും , നാർക്കോട്ടിക് ഷാഡോസും ,ചേവായൂർ പോലീസും ചേർന്ന് പിടികൂടി. നഗരത്തിലെ മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണികളിൽ ഒരാളാണ് കാമിൽ ജബ്ബാർ എന്ന ജാസർ അറാഫത്ത്.

ജബ്ബാർ എന്നാണ് മയക്കുമരുന്ന് കച്ചവടക്കാരിൽ ഇയാൾ അറിയപെടുന്നത്. നഗരത്തിൽ ഓട്ടോ ഓടിച്ച് ആർക്കും സംശയം തോന്നാത്ത വിധം മയക്ക് മരുന്ന് കച്ചവടം നടത്തുകയായിരുന്നു. ആവശ്യക്കാരെ ഓട്ടോയിൽ കയറ്റി യാത്രയിൽ തന്നെ മയക്ക് മരുന്ന് കൈമാറ്റം ചെയ്ത് അവരെ മറ്റ് സ്ഥലങ്ങളിൽ ഇറക്കി വളരെ തന്ത്രപരമായ കച്ചവട രീതി ആയിരുന്നു ജാസറിന്റെ ത്.

ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ എം.ഡി.എം.എ കൊണ്ട് വരുന്നത്. 5 ഗ്രാം, 10 ഗ്രാം ചെറിയ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുകയും, കൂടുതൽ ഗ്രാം ആവശ്യമുള്ളവർക്ക് ബാഗ്ലൂരിൽ നിന്ന് നേരിട്ട് എത്തിച്ച് കൊടുക്കുന്ന
രീതിയും ഉണ്ട്.

വളരെ വിദഗ്ധമായി മയക്കുമരുന്ന് കച്ചവടം ചെയ്തുവരുന്ന ജാസർ മയക്കുമരുന്ന് ഉപഭോക്താക്കൾ ക്കിടയിൽ ജബ്ബാർ എന്നും, ഓട്ടോ തൊഴിലാളികൾ ക്കിടയിൽ ജാസർ അറാഫത്ത് എന്ന് അറിയപെടുന്നതിനാൽഇയാളെ കണ്ടെത്താൻ പോലീസിന് വളരെ പ്രയാസമായിരുന്നു. എന്നാൽ സിറ്റി കേന്ദ്രീകരിച്ച് ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് നടത്തിയ അന്വേക്ഷണത്തിൽ ആളെ മനസ്സിലാക്കി രഹസ്യ നിരീക്ഷണത്തിൽ പിൻതുടർന്നതിൽ ബാംഗ്ലൂരിൽ നിന്നും എത്തിച്ച എംഡിഎം എ തൻ്റെ സ്ഥിരം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടയാണ് തന്ത്രപരമായ നീക്കത്തിലൂടെ ജാസറിനെ കണ്ണാടിക്കലിലെ വീട്ടിൽ വച്ച് പോലീസ് അതിവിദഗ്ധമായി പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ ജാസറിനെ റിമാന്റ് ചെയ്തു.

മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ ശ്രീ സുദർശന്റെ നേതൃത്വത്തിൽ ചേവായൂർ സബ് ഇൻസ്പെക്ടർ വിനയൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജി മാണിയേടത്ത്, എസ് സിപിഒ ശ്രീരാഗ്, സിപിഒ മാരായ വിനീത്, അമൃത എന്നിവരും നാർക്കോട്ടിക് സബ്ഇൻസ്പെക്ടർ ശ്രീ മനോജ് ഇടയേടത്തിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും,
സിറ്റി ആൻ്റി നാർക്കോട്ടിക് ഷാഡോസും ഒരുമിച്ചു ചേർന്നു നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close