KERALAlocaltop news

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിൽ ആദ്യ അറസ്റ്റ്

കോഴിക്കോട് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ  ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിക്കൊടുത്ത കേസിൽ ആദ്യ അറസ്റ്റ്

തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു. നൽകുന്ന ഗ്രാമത്തിലെ മെഹാസേനയിലെ ഷേക്ക് മുർത്തു സാമിയ ഹയത്ത് ഭായ് ആണ് അറസ്റ്റിലായത്. സൈബർ ക്രൈം പോലീസ് സ്റ്റേഷനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡും ചേർന്ന് മെയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്,

നിരവധി മൊബൈൽ നമ്പറുകളും മൊബൈൽ ഫോണുകളും ഉപയോഗിക്കുന്ന പ്രതിയെ മഹാസേനയിൽ ദിവസങ്ങളോളം താമസി നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പ്രതി ഗുജറാത്തിലും കർണാടകയിലും രജിസ്റ്റർ ചെയ്ത സമാന സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ എം, സീനിയർ സിവിൽ പോലീസ് ഓഫീസർ ബീജ് കുന്നുമ്മൽ, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് പടിയാത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

സ്വദേശിയെ ഗവ സ്ഥാപനത്തിൽ നിന്നും റിട്ടയർ ചെയ്തു. കോഴിക്കോട് 09/07/2023 തിയ്യതി രാവിലെ കൂടെ ജോലിചെയ്തിരുന്ന സുഹൃത്തിന്റെ വോയ്സും, വീഡിയോ ഇമേജും ഫേക്ക് ആയി ക്രിയേറ്റ് ചെയ്ത് ഹോസ്പിറ്റൽ ചെലവിനാണെന്ന വ്യാജേനെ 40,000 രൂപ തട്ടിയെടുത്ത പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നത് .

പരാതിക്കാരന്റെ കൂടെ ജോലി ചെയ്തിരുന്ന ആളും ഇപ്പോൾ അമേരിക്കയിലുള സ്വദേശിയുമായ പരിചയപ്പെടുത്തി അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഫോട്ടോ വാട്സാപ്പ് വഴി അയച്ചു കൊടുക്കുകയും വാട്സാപ്പ് വോയിസ് കോളിൽ അദ്ദേഹത്തിന്റെ ശബ്ദത്തിനു സാമ്യമുള്ള ശബ്ദത്തിൽ പരാതിക്കാരന്റെ ഭാര്യയെയും മക്കളെയും കുറിച്ച് അന്വേഷിക്കുകയും മുംബൈയിലെ ആശുപത്രിയിലുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരിക്ക് അടിയിൽ സർജറിയുടെ ആവശ്യത്തിലേക്കായി 40000/- രൂപ ആവശ്യമുണ്ടെന്നും മുംബെയിലെത്തിയാൽ ഉടൻതന്നെ അയച്ച് ആവശ്യപ്പെടുകയും, വീഡിയോ കോളിൽ സംസാരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ മുഖം വളരെ അടുത്ത് കാണിച്ചു കൊണ്ട് കുറച്ചു സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ കോളിൽ വന്ന് വിശ്വസിപ്പിച്ചും ആണ് പണം തട്ടിയെടുത്തത്.

വാട്സാപ്പ് വഴി നൽകിയ അയച്ചുകൊടുത്തപ്പോൾ ഉടൻ തന്നെ കൂടുതൽ പണം ആവശ്യപ്പെട്ടപ്പോളാണ് തട്ടിപ്പാണ് എന്ന് മനസ്സിലായത് എന്നും മറ്റു സുഹൃത്തുക്കളോട് സംസാരിച്ചതിൽ നിന്നും അവരോടും ഇങ്ങനെ പണം ആവശ്യപ്പെട്ടതായി അറിയാൻ കഴിഞ്ഞു എന്നും പരാതിക്കാരൻ പറയുന്നുണ്ട്.

പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്ത പണം നിയോ പേയൻ ബാങ്കിന്റെ ഗുജറാത്തിലെ അഹമ്മദാബാദിലെ ഉസ്മാൻ പുര ഭാഗത്തുള്ള കൗശൽ ഷായുടെ പേരിൽ ഉള്ള അക്കൗണ്ടിലേക്കും തുടർന്ന് ഗോവ ബേസ് ചെയ്ത ഒരു ഗെയിമിങ് പ്ലാറ്റ്ഫോമിന്റെ പേരിലുള്ള RBL ബാങ്കിന്റെ അക്കൗണ്ടിലേക്കും എത്തി എന്നും അന്വേഷണത്തിൽ മനസ്സിലായി. ഗോവയിലും ഗുജറാത്തിലും കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേഷ് കോറോത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ജിയോ പേന്റ് ബാങ്ക് അക്കൗണ്ട് ഉടമയായ കൗശൽ ഷാ എന്ന ആളാണ് പ്രധാന പ്രതികളിൽ ഒരാൾ എന്ന് വ്യക്തമായിട്ടുണ്ട്. നിരവധി മൊബൈൽ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിക്കുന്ന, ഗുജറാത്തിലും മുംബൈയിലും ഗോവയിലും, ബിഹാറിലും മാറി മാറി താമസിക്കുന്ന ഇയാളെ കണ്ടെത്താനുള്ള വിശദമായ അന്വേഷണം ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംഭിച്ചുകൊണ്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും മേൽനോട്ടത്തിൽ കോഴിക്കോട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ നടത്തി വരുന്നതിനിടയിലാണ് നടത്തുന്നതിനാവശ്യമായ ബാങ്ക് കൃത്യങ്ങൾ അക്കൗണ്ടുകൾ സംഘടിപ്പിച്ചു നൽകുന്ന ഷേക്ക് മൂർത്തു സാമിയ ഹയത്ത് ഭായി. അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികളെ കണ്ടെത്തുന്നതിനു സഹായകരമായ വിവരങ്ങൾ ഇയാളിൽ നിന്നും ലഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close