കോഴിക്കോട് :
കൃഷിക്കാരിൽ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ വില പണമായി കൊടുക്കാതെ,
പി ആർ എസ് റസീറ്റ് വഴി ലോണായി കൊടുത്ത് അത് തിരിച്ചടക്കാൻ നിവൃത്തിയില്ലാതെ കർഷകരെ കടക്കെണിയിലേക്ക് തള്ളി വിടുകയാണ് സിബിൽ റേറ്റിംഗ് ഇല്ലാതെ പാപ്പരായ കേരള സർക്കാരെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ അഭിപ്രായപെട്ടു.
ഇതുപോലെ ഗതികെട്ട ഒരു സർക്കാർ കേരളം മുമ്പ് ഭരിച്ചിട്ടില്ല. സംഭരിക്കുന്ന നെല്ലിന്റെ വില റൊക്കം പണമായി കൊടുക്കാൻ കഴിയില്ലെങ്കിൽ
പി ആർ എസ് റസീറ്റ് വഴി ബാങ്കുകളിൽ നിന്ന് തൽക്കാലം വായ്പ്പയായി കൊടുപ്പി ക്കുന്നതിൽ തെറ്റില്ല. പക്ഷേ അത് കൃത്യമായി തിരിച്ചടക്കാത്തത് കൊണ്ട് കർഷകർക്ക് രേഖകൾ തിരിച്ചുകിട്ടാൻ പ്രയാസമോ, കർഷകരുടെ സിബിൽ റേറ്റിംഗ് കുറയാനുള്ള സാഹചര്യമോ ഉണ്ടാവരുത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ കൃഷിക്കാർ സർക്കാർ ആസൂത്രിത കടക്കെണിയിലൂടെ ആത്മഹത്യയിലേക്ക് നീങ്ങുന്ന കാഴ്ച്ചയാണ് കാണുന്നത്. കർഷക സൗഹൃദമല്ലാത്ത
ഇത്തരത്തിലുള്ള ഒരു സർക്കാർ നിലപാട് നാടിനു ഭൂഷണമല്ല.
പി ആർ എസ് റെസിപ്റ്റ് വഴി വാങ്ങുന്ന വായ്പ്പകൾ കർഷകരുടെ പേരിൽ തന്നെ കുടിശ്ശികയാക്കി നിർത്തി രേഖകൾ കൊടുക്കാതെ മറ്റ് ബാങ്കുകളിൽ നിന്ന് വായ്പ്പ കിട്ടാത്ത അവസ്ഥ ഇനിയും തുടർന്നാൽ കർഷക കോൺഗ്രസ്സ് ശക്തമായ സമര രംഗത്തുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.