KERALAlocaltop news

നഗരപരിധിയിൽ ക്ഷേമ പെൻഷൻ മുടങ്ങുന്നു; ശ്രദ്ധ ക്ഷണിച്ച് ഭരണപക്ഷ കൗൺസിലർമാർ

കോർപറേഷൻ ഓഫീസ് കൈക്കൂലി താവളമായി മാറിയെന്നും ഭരണപക്ഷം

കോഴിക്കോട്: നഗരസഭ പരിധിയിൽ ക്ഷേമ പെൻഷനുകൾ മുടങ്ങുന്ന കാര്യത്തിൽ അടിയന്തര നടപടി വേണമെന്ന് മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കൗൺസിൽ ആവശ്യം പ്രമേയമായി പഞ്ചായത്ത് ഡയറകട്ർ, തദ്ദേശസ്വയം ഭരണ മന്ത്രി, ധനമന്ത്രി എന്നിവർക്ക് നൽകാൻ കൗൺസിൽ തീരുമാനിച്ചു. സി.പി.എമ്മിലെ വി.പി.മനോജാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. കോർപറേഷൻ പരിധിയിൽ മാത്രം 2937 പേർക്ക് വിധവ പെൻഷൻ മുടങ്ങിയതായി അദ്ദേഹം പറഞ്ഞു. പുനർ വിവാഹം ചെയ്തില്ലെന്ന സാക്ഷ്യപത്രമടക്കം ആവശ്യമായ രേഖയെല്ലാം സമർപ്പിച്ചിട്ടും പെൻഷൻ കിട്ടിയില്ല. എലത്തൂർ മേഖലയിൽ 419 ഉം ചെറുവണ്ണൂരിൽ 277 ഉം ബേപ്പൂരിൽ 448 ഉം പേർക്കാണ് കിട്ടാനുള്ളത്. പെൻഷൻ സർക്കാർ അനുവദിച്ചിട്ടും വിതരണത്തിലാണ് അപാകതയുള്ളത്. സർട്ടിഫിക്കറ്റുകൾ കോർപറേഷൻ ഓഫീസിൽ നിന്ന് അപ് ലേഡ് ചെയ്തിട്ടും     നൽകിയതായി കാണിക്കാതെ വന്നത് സാങ്കേതിക പ്രശ്നങ്ങളാണെന്ന് സംശയിക്കുന്നതായി മേയർ പറഞ്ഞു. 2023 ഫെബ്രുവരി വരെ കിട്ടിയവർക്കും പെൻഷൻ കിട്ടാതെ വന്നിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ സാങ്കേതിക പ്രശ്നമാണെന്ന് കണ്ടെത്തിയ സാഹബചര്യത്തിൽ തദ്ദേശ ഡയറകട്ർക്കും ധനമന്ത്രിക്കും അയച്ചു. ആരോഗ്യ ഇൻഷുറൻസ് പുതുക്കി നൽകാത്ത കാര്യവും സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തും. കെ.നിർമ്മലയാണ് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയത്. രൺട് ശ്രദ്ധ ക്ഷണിക്കൽ ഉള്ളതിനാൽ ക്ഷേമ പെൻഷനുകൾ ലഭിക്കാത്തതിനെതൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയുടെ അടിയന്തര പ്രമേയത്തിന്  ആദ്യംഅനുമതി നിഷേധിച്ചിരുന്നു. സംരംഭങ്ങൾ തുടങ്ങാൻ നഗരത്തിൽ ലൈസൻസുകൾ കിട്ടാൻ വൻ പ്രതിബന്ധം സൃഷ്ടിക്കുന്നതായി ഭരണകക്ഷിയംഗം എൻ.സി.മോയിൻകുട്ടി ശ്രദ്ധ ക്ഷണിച്ചു. കോർപറേഷൻ നിലപാടിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥ നടപടികൾ കണ്ണഞ്ചേരിയിൽ ഫ്ലോർമിൽ സ്ഥാപിക്കാൻ അപേക്ഷ നൽകിയിട്ടും കൊടുക്കുന്നില്ല. ഫയൽ കാണുന്നില്ലെന്നാണ് പറയുന്നത്. ഉദ്യോഗസ്ഥൻ 20,000 രൂപ കൈക്കൂലിയും ആവശ്യപ്പെടടു. ഫയൽ കാണാത്തതിനാൽ തത്ക്കാലം ചെറിയ മോട്ടോർ വച്ച് തുടങ്ങാമെന്ന് പറഞ്ഞ് ഒഴിവാക്കിയിരിക്കയാണിപ്പോൾ. മെഡിക്കൽ കോളജിൽ ഹോട്ടൽ തുടങ്ങാനും ചാലപ്പുറത്ത് ദന്ത യുവ ഡോക്ടർക്ക് ക്ലിനിക്ക് തുടങ്ങാനുമെല്ലാം ഇങ്ങനെ തടസമുണ്ടാക്കുന്നതായി മോയിൻ കുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാവുമെന്ന് കോർപറേഷൻ സെക്രട്ടറിജയും മേയറും മറുപടി നൽകി. മാങ്കാവ്-കൽപക റോഡ് നന്നാക്കാനുള്ള കരാറുകാരന്റെ കാലാവധി ഡിസംബർ വരെ നീട്ടിക്കൊടുക്കാൻ തീരുമാനിച്ചതായി മേയർ അറിയിച്ചു. കാലാവധി കഴിഞ്ഞിട്ടും റോഡ് നന്നാക്കാത്ത കരാറുകാരനെതിരെ നടപടി വേണമെന്ന് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ച ഓമന മധു ആവശ്യപ്പെട്ടു. കെ.ടി.സുഷാജ്, ടി.സരേഷ് കുമാർ, അഡ്വ. സി.എം.ജംഷീർ, ഡോ.പി.എൻ.അജിത,  പി.കെ.നാസർ തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു. മിഠായി തെരുവിൽ ലൈറ്റുകൾ മാറ്റാനും പുതിയ വക്കാനുമുള്ള തീരുമാനത്തിനും കൗൺസിൽ അനുമതി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close