കൽപ്പറ്റ :- വയനാട്ടിൽ പൊതുവേ സുഖകരമായ കാലാവസ്ഥയാണ് പരിസ്ഥിതി സൗഹാർദ കെട്ടിടം പണിതാൽ എയർ കണ്ടീഷൻ ഇല്ലാതെ ജോലി ചെയ്യാൻ സാധിക്കും കാർബൺ ന്യൂട്രൽ സംവിധാനത്തിൽ തന്നെ വർക്ക് ചെയ്യാൻ സാധിക്കും ഇത് ഐടി കമ്പനികൾക്ക് കാർബൺ ക്രെഡിറ്റ് ലഭിക്കും യൂറോപ്യൻ രാജ്യങ്ങളിൽ കാർബൺ ന്യൂട്രൽ സോഫ്റ്റ്വെയർ കൾക്ക് കാർബൺ ക്രെഡിറ്റ് ലഭിക്കുന്നുണ്ട്. ബാംഗ്ലൂർ ടൗണിന് താങ്ങാവുന്നതിനപ്പുറമാണ് ഐടി കമ്പനികൾ . ഇപ്പോൾ ഐടി കമ്പനികൾ മൈസൂരിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ കമ്പനികളെ വയനാട്ടിൽ എത്തിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടായാൽ. വയനാട്ടിൽ നിരവധി തൊഴിലാവസരങ്ങൾ സൃഷ്ടിക്കും. സുൽത്താൻബത്തേരി ടൗണിൽ നിന്നും കേവലം 110 കിലോമീറ്റർ ദൂരം മാത്രമാണ് മൈസൂർ വിലേക്ക് ഉള്ളത്. ഈ സാധ്യതകളെ ഉപയോഗപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് യുവ ജനതാദൾ എസ് ജില്ലാ കമ്മിറ്റി ആവിശ്യപെട്ടു.
ജില്ലാ പ്രസിഡണ്ട് സൈഫുള്ള വൈത്തിരി ഉദ്ഘാടനം ചെയ്ത പരിപാടി, ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ പുത്തൂർ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറിയായ അനൂപ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ നവാസ് കൽപ്പറ്റ നന്ദി രേഖപ്പെടുത്തി. മുൻ ജില്ലാ പ്രസിഡണ്ട് നിസാർ പള്ളിമുക്ക് ആശംസകൾ നേർന്നു സംസാരിച്ചു, അമീർ അറക്കൽ, ഉനൈസ് കലൂർ,സനൽ പുൽപ്പള്ളി, റംഷീദ് അലി, റിസ്വാൻ ജാസിർ, ആദർശ് പ്രിൻസ്ഇന്ന് കൽപ്പറ്റ, ദിനേശ് കൽപ്പറ്റ,സാജു മീനങ്ങാടി എന്നിവർ സംസാരിച്ചു