KERALAlocaltop news

നവകേരള നിർമ്മിതിക്കനുസൃതമായി വൈദ്യുതി മേഖലയുടെ വികസനം സാധ്യമാക്കുക – സെമിനാർ

കോഴിക്കോട് :

2040 ആകുമ്പോഴേയ്ക്കും കേരളം പൂർണ്ണമായും പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറുക, 2050 ആകുമ്പോഴേയ്ക്കും കാർബൺ ന്യൂട്രൽ ആവുക എന്നീ സർക്കാർ ലക്ഷ്യങ്ങൾക്കനുസരിച്ച് വൈദ്യുതി മേഖലയുടെ ആസൂത്രണവും പ്രവർത്തനവും ചിട്ടപ്പെടുത്തേണ്ടതുണ്ടെന്ന് എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ പറഞ്ഞു. ഫ്രണ്ട്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് കൺസ്യൂമേഴ്സ് (ഫീക്) 11ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘വൈദ്യുതി മേഖല നവ കേരളത്തിൽ ‘ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫീക് ചെയർമാൻ കെ. അശോകൻ മോഡറേറ്ററായ സെമിനാറിൽ ഡോ. എസ്. ആർ. ആനന്ദ് (ഇൻസെഡസ്), പി. സുരേന്ദ്ര (ഡയറക്ടർ, കെ.എസ്. ഇ. ബി), ദീപ.കെ. രാജൻ ( കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ) എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ഇ.മനോജ് സ്വാഗതവും കൺവീനർ ബോസ് ജേക്കബ് നന്ദിയും പറഞ്ഞു.

രാവിലെ നടന്ന വാർഷിക സമ്മേളനം കെ.എസ്. ഇ. ബി. ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ജയപ്രകാശൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ. അശോകൻ (ചെയർമാൻ), ബോസ് ജേക്കബ് (കൺവീനർ), കെ. കൃഷ്ണൻ കുട്ടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close