KERALAlocaltop news

പാചക വാതകം: വീട്ടിലെത്തിക്കാൻ അമിത നിരക്ക് വാങ്ങിയാൽ നടപടിയെന്ന് ജില്ലാ കലക്ടർ

കോഴിക്കോട്: പാചക വാതക സിലിണ്ടറുകൾ വീടുകളിൽ എത്തിക്കുന്നതിന് അമിത നിരക്ക് ഈടാക്കുന്ന ഏജൻസിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ സ്റ്റേഹിൽ കുമാർ സിങ്. ഇന്നലെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന എ ൽ.പി.ജി ഓപൺ ഫോറത്തിൽ പരാതികൾ കേട്ടശേഷം സംസാരിക്കുകയായിരുന്നു കലക്ടർ. റീഫിൽ സിലിണ്ടർ വീട്ടിലെത്തിച്ചു നൽകുന്നതിന് നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഏജൻസി ഷോറൂമിൽനിന്ന് അഞ്ച് കി.മീറ്റർ ദൂരപരിധിവരെ സൗജന്യ ഡെലിവറിയാണ്. അതിനുശേഷമുള്ള ഓരോ അഞ്ച് കി.മീറ്റർ ദൂരത്തിനും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഗ്യാസിന്റെ വിലയും ട്രാൻസ്പോർട്ടേഷൻ ചാർജും ബില്ലിൽ രേഖപ്പെടുത്തണം. ബിൽ തുക മാത്രമേ ഉപഭോക്താവിൽനിന്ന് വാങ്ങാൻ പാടുള്ളൂ. നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കുന്നതായി തെളിഞ്ഞാൽ ഏജൻസിയുടെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കും. അമിത തുക ഈടാക്കുന്ന ഏജൻസിക്കെതിരെ ഉപഭോക്താക്കൾ ബ ന്ധപ്പെട്ടവർക്ക് പരാതി നൽകണമെന്നും പാചക വാതക സിലിണ്ടറുകളുടെ തൂക്കത്തി ൽ കുറവ് വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.

ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ സിലിണ്ടറിൻ്റെ തൂക്കം ബോധ്യപ്പെടുത്തുന്നതിന് ഡെലിവറിവാഹനത്തിൽ തൂക്കുമെഷീൻ നിർബന്ധമായും വേണം. പാചക വാതക വിതരണ ഗോഡൗണിലും വാഹനങ്ങളിലും താലൂക്ക് സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന ഉൾപ്പെടെ നടത്തണമെന്നും കലക്ടർ നിർദേശിച്ചു. സിലിണ്ടർ വിതരണ വുമായി ബന്ധപ്പെട്ട് അമിത തുക ഈടാക്കുന്ന ഏജൻസികൾക്കെതിരെ ഓപൺ ഫോറത്തി ൽ പരാതികൾ ഉയർന്നു.  ഉപഭോക്തൃ സംഘടന   പ്രതിനിധികളും വിതരണവും തൂക്കവും സംബന്ധിച്ച പരാതികൾ ഉന്നയിച്ചു.

ജില്ല സപ്ലൈ ഓഫിസർ എ സ്.ഒ. ബിന്ദു അധ്യക്ഷതവഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close