കോഴിക്കോട് : ആൾമാറാട്ടം നടത്തി സ്ത്രീയുമായി ഹോട്ടലിൽ മുറിയെടുത്ത് മുഴുവൻ പണവും നൽകാതെ മുങ്ങിയതിന് അന്വേഷണം നേരിടുന്നതിനിടെ വയനാട്ടിലേക്ക് സ്ഥലംമാറ്റിയ എ.എ സ്.ഐ.യെ വീണ്ടും സ്വന്തം ജില്ലയായ കോഴിക്കോട്ടേക്ക് തന്നെ മാറ്റിനിയമിച്ച് വയനാട് എസ് പി യുടെ പുതുവത്സര സമ്മാനം .
ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയ എ എസ് ഐ യെയാണ് രാഷ്ട്രീയ സ്വാധീനത്തിൽ കമ്പളക്കാട് സ്റ്റേഷനിൽ നിന്ന് വീണ്ടും തിരിച്ച് കോഴിക്കോട് നഗരത്തിലേക്ക് മാറ്റിയത് . വയനാട് എസ് പി പദം സിംഗാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. നേരത്തെ ശിക്ഷാ നടപടിയുടെ ഭാഗമായി വയനാട്ടിലേക്ക് മാറ്റി മൂന്നാംനാൾ കോഴിക്കോ ട്ട് തന്നെ തിരിച്ചെത്തിയിരുന്നു. അന്ന് സിറ്റി ട്രാഫിക് സ്റ്റേഷനിലേക്കായിരുന്നു മാറ്റം. എന്ത് വൃത്തികേടുകൾ കാണിച്ചാലും, ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാലും ഭരണപക്ഷ പോലീസ് യൂനിയനിൽ അംഗമായാൽ നേതൃത്വം രക്ഷിക്കുമെന്ന ആരോപണം ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇയാളുടെ സ്ഥലം മാറ്റം. ജില്ലാ രഹസ്യ പോലീസ് ഇത്തരക്കാർക്കെതിരെ കൃത്യമായ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് നൽകുമ്പോൾ ആഭ്യന്തരമന്ത്രി കൂടി അറിഞ്ഞാണ് സ്ഥലം മാറ്റമെന്നതും ചർച്ചയായിട്ടുണ്ട്. ആരോപണ വിധേയനായ ഈ എസ് ഐ, മണൽ കടത്തിന് ഒത്താശ ചെയ്തതായി ഇന്റലിജൻസ് കണ്ടെത്തിയ വയനാട് ജില്ലയിലെ നാല് പോലീസുകാർ എന്നിവരെ സർവ്വീസിൽ നിന്ന് പുറത്താക്കാൻ നടപടി സ്വീകരിച്ചുവന്നതറിഞ്ഞ് മുൻ ഉത്തരേ മേഖലാ ഡി ഐ ജി പുട്ട വിമലാദിത്യയെ അടിയന്തിരമായി തെറിപ്പിച്ചു എന്ന ആരോപണവും ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.
അന്ന് എസ്ഐ ജയരാജന്റെ സ്ഥലം മാറ്റ ഉത്തരവ് വിവാദമായതോടെ വീണ്ടും വയ നാട്ടിലേക്ക് മാറ്റി. ആദ്യസ്ഥലം മാറ്റം റദ്ദ് ചെയ്തസംഭവം മാധ്യമ ങ്ങൾ വാർത്തയാക്കിയതിനെ ത്തുടർന്ന് അന്നത്തെ ഉത്തര മേഖലാ ഐ.ജി. നീരജ്കുമാർ ഗുപ്ത ഇടപെട്ടാണ് ഉത്തരവ് റദ്ദാക്കിയത്.
നേരേത്തെ നഗരത്തിൽ പല സ്റ്റേഷനുകളിലായി വിവിധ സം ഭവങ്ങളിലായി ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം നടന്നിരുന്നു. എന്നാൽ രാഷ്ട്രീയസ്വാധീനത്തിന്റെ പിൻബലത്താൽ ഇതിലൊന്നും പിന്നീട് തുടർനടപടിയുണ്ടായില്ല. അതിനിടയിൽ സർക്കാർ ഉദ്യോ ഗസ്ഥൻ്റെ സ്കൂൾവിദ്യാർഥിയായ മകനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ എലത്തൂർ പോലീസ് അന്വേഷണം തുടരുകയാണ്. അതി നിടയിലാണ് എ.എസ്.ഐ. യെ വീണ്ടും സ്ഥലംമാറ്റിയത്. സ്ത്രീയുമായി ഹോട്ടലിൽ മുറിയെടുത്ത് 3000 രൂപയുടെ മുറിക്ക് 1000 രൂപ നൽകി ടൗൺ എസ്.ഐ.യാണെന്ന് പറഞ്ഞ് ഹോട്ടലിൽനിന്ന് മുങ്ങുകയാ യിരുന്നു.
മേയ് 10-നായിരുന്നു ഹോട്ടലിൽ എ.എസ്.ഐ. സ്ത്രീയുമൊ ത്ത് ആൾമാറാട്ടം നടത്തി മുറിയെടുത്തതും മുഴുവൻ പണം നൽകാതെ മുങ്ങിയതും. മുമ്പും പലതവണ ഇതേ എ.എസ്.ഐ .ക്കെതിരേ റിപ്പോർട്ടുകൾ വന്നിരു ന്നു. ഭരണവിഭാഗം അസി. കമ്മിഷണറെ മദ്യപിച്ച് ചീത്ത പറഞ്ഞ തിനാണ് രണ്ടുവർഷംമുമ്പ് ഇതേ എ.എസ്.ഐ.ക്ക് എതിരെ ആദ്യനടപടിയുണ്ടാകുന്നത്.