കോഴിക്കോട് : വെസ്റ്റ് കണ്ണഞ്ചേരി ഭാഗത്തെ വീട് കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ എം.ഡി എം.എ വിൽപ്പന നടത്തി വന്ന പയ്യാനക്കൽ സ്വദേശി കുറ്റികാട്ടൊടി നിലം പറമ്പ്, കെ.പി ഹൗസിൽ സലാം എന്നറിയപെടുന്ന സൈനുദ്ധീൻ. സി.എ (42) നെ നാർകോട്ടിക് സെൽ അസ്സി. കമീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫും , പന്നിയങ്കര ഇൻസ്പെക്ടർ ശംഭുനാഥ്.കെ യുടെ നേത്യത്വത്തിലുള്ള പന്നിയങ്കര പോലീസും ചേർന്ന് പിടികൂടി.
ഇയാൾ താമസിക്കുന്ന വീട്ടിൽ പന്നിയങ്കര എസ്. ഐ മുരളീധരൻ കെ നടത്തിയ പരിശോധനയിലാണ് 3.740 ഗ്രാം എം.ഡി എം.എ കണ്ടെടുത്തത്
വീട് കേന്ദ്രികരിച് ലഹരിമരുന്ന് വില്പ്പന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വീട് നിരീക്ഷിച്ച് വരവെ രഹസ്യ വിവരത്തിൽ പോലീസിന്റെ പരിശോധനയിൽ പിടികൂടുകയായിരുന്നു.
വീടിന്റെ അറ്റകുറ്റപണികൾ നടത്താനാണെന്ന് വീട്ടിലുള്ള മറ്റ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് മറ്റൊരു വീട് വാടകയ്ക്ക് എടുത്ത് ഫാമിലിയെ അവിടെ താമസിപ്പിച്ച് സ്വന്തം വീടിൽ വച്ച് മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു.
*തന്ത്രപരമായ കച്ചവട രീതി*എം ഡി എം.എ വലിപ്പിച്ച് പണം വാങ്ങുന്ന രീതി*
ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. പന്നിയങ്കര, പയ്യാനക്കൽ എന്നീ ഭാഗങ്ങളിലെ സ്ഥിരം ഉപഭോക്താക്കളായ ചെറുപ്പക്കാർക്ക് വീട്ടിൽ വച്ച് തന്നെ എം ഡി എം എ വലിപ്പിച്ച് പണം വാങ്ങുന്ന രീതിയും , പരിസരവാസികൾ അന്വേഷിച്ചാൽ വരുന്നവർ സുഹ്യത്തുക്കളാണെന്ന് പറയും. ഇങ്ങനെ ചെയ്താൽപോലീസ് പിടികൂടില്ല എന്ന വിശ്വാസത്തിലായിരുന്നു സലാം കൂടാതെ ഒരു ഗ്രാമിന്റെ ചെറിയ പാക്കറ്റുകളിലാക്കിയുള്ള വിൽപനയും ഉണ്ട്.
**************************
ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, എ എസ്.ഐ അബ്ദുറഹ്മാൻ. കെ , അനീഷ് മൂസേൻവീട്, അഖിലേഷ് കെ, ജിനേഷ് ചൂലൂർ , സുനോജ് കാരയിൽ, അർജുൻ അജിത് പന്നിയങ്കര സ്റ്റേഷനിലെ എസ്.ഐ മാരായ മുരളീധരൻ.കെ, ബിജു എം, Scpo പത്മരാജ്, ജിലീഷ്, സുനിത, സുജിത്ത് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.