കോഴിക്കോട്: അടച്ചിട്ടിരിക്കുന്ന വീട്ടിൽ ഉപയോഗിക്കാത്ത വെള്ളത്തിന് ആദ്യം 20000 രൂപയും പിന്നീട് തുകയിൽ കുറവ് വരുത്തി 10000 രൂപയും ബില്ലയച്ച ശേഷം ആക്ഷേപം പരിഗണിക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് കൂടാതെ കണക്ഷൻ വിഛേദിച്ച നടപടിയെ കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. ജനുവരി 16 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മാവൂർ സ്വദേശി സി. സൽമത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി. മീറ്റർ റീഡിംഗിലുള്ള അപാകത കാണമാണ് വൻ തുക ബിൽ വന്നതെന്ന് പരാതിക്കാരൻ അറിയിച്ചു.