കോഴിക്കോട് : പറയഞ്ചേരി ഭാഗത്ത് വാടകയ്ക്ക് വീട് എടുത്ത് പണം വച്ച് ചീട്ടുകളി നടത്തിയ പത്തംഗ സംഘത്തെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ,ഇൻസ്പെക്ടർ എം.എൽ ബെന്നി ലാലുവിന്റെ നേത്യത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ചീട്ടുകളി നടന്ന വീട്ടിൽ നിന്നും നിന്നും 42240/- രൂപ പിടിചെടുത്തു.
അരക്കിണർ സ്വദേശി അബ്ദുൾ കരീം (58) അരക്കിണർ സ്വദേശി യാക്കൂബ് N.P (52), ആലപ്പുഴ സ്വദേശി മജു ദുഷീന്ദ്രൻ (52) പാലക്കാട് സ്വദേശി, അൻവർ സാദ്ധിക്ക് (40) കുതിരവട്ടം സ്വദേശി ദിനേശൻ (49) കുളങ്ങര പിടിക സ്വദേശി, അലി ആസിഫ് (47) പുതിയ കടവ് സ്വദേശി അബ്ദുൾ റൗഫ് (33) ഉള്ളിശേരികുന്ന് സ്വദേശി ഷാഹുൽ ഹമീദ് ഫൈസി, (42), പന്നിയങ്കര സ്വദേശി രാജൻ കെ ( 52 ) വെളളി പറമ്പ് സ്വദേശി ഗണേശൻ (60) എന്നിവരാണ് പിടിയിലായത്.
ചീട്ടുകളി സംഘങ്ങൾ പല സ്ഥലങ്ങളിലായി വാടകയ്ക്ക് വീട് എടുത്ത് ഏതെങ്കിലും സ്ഥലത്ത് ഒത്തുകൂടിയതിന് ശേഷമാണ് ഏത് വീട്ടിൽ വച്ച് ചീട്ടുകളിക്കണമെന്ന് സ്ഥലം നിശ്ചയിക്കുന്നത്. പിന്നീട് മറ്റ് കളിക്കാരെ മൊബൈൽ ഫോണിൽ ലൊക്കേഷൻ ഇട്ട് അവിടെ എത്തിക്കും. പോലീസ് എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലമാണ് ചീടുകളിക്കായി തെരഞ്ഞെടുക്കുന്നത്. പോലീസിന്റെ നീക്കം അറിയുന്നതിനായി ചീട്ടുകളി സംഘത്തിലേക്കുള്ള വഴിയിൽ ആളുകളെ നിയോഗിക്കും ഇതെല്ലാം വെട്ടിച്ച് വളരെ തന്ത്രപരമായിട്ടാണ് ഇവരെ വലയിലാക്കിയത്.
മെഡിക്കൽ കോളേജ് പോലീസും’, കോഴിക്കോട് സിറ്റി ഡാൻസാഫ് ടീമുമാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.