കോഴിക്കോട്:
ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകളിൽ അടിയന്തരമായി സ്റ്റാഫിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായി കർഷക കോൺഗ്രസ്സ് നേതാക്കൾ ചർച്ച നടത്തി
ജില്ലാ പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, ജില്ല സംഘടനകാര്യ സെക്രട്ടറി അസ്ലം കടമേരി തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ജില്ലയിൽ വന്യ മൃഗശല്യവുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന എട്ടോളം ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു.
കുറ്റ്യാടി താമരശ്ശേരി ഡിവിഷനുകളിൽ റെയിഞ്ച് ഓഫീസർമാരെ നിയമിക്കുക,
കടുവയുടെ സാന്നിധ്യമറിഞ്ഞ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക,
ഓരോ ഡിവിഷനുകളിലും ആവശ്യമായ വാഹന സൗകര്യം അനുവദിക്കുക, ഒഴിവുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ ജീവനക്കാരെ നിയമിക്കുക, അഡിഷണൽ ആർ ആർ ടി ടീമിനെ നിയമിക്കുക,
ആർ ആർ ടി ടീമിൽ വിദഗ്ധ പരിശീലനം ലഭിച്ച സ്ഥിരം ജീവനക്കാരെ ഉൾപ്പെടുത്തുക, അടിയന്തരമായി ജില്ലയിൽ ഉന്നതാധികാര യോഗം വിളിക്കുക തുടങ്ങി എട്ടോളം ആവശ്യങ്ങളായിരുന്നു കർഷക കോൺഗ്രസ് മുന്നോട്ടുവച്ചത്.
ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഭാഗത്തുനിന്ന് ഒരു പരിഹാരമാർഗ്ഗവും ലഭിക്കുന്നില്ലങ്കിൽ പൂർണമായും ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരമുഖത്ത് ഉണ്ടാവുമെന്നും ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ അറിയിച്ചു.