തിരുവല്ല: മുറിവേറ്റവനെ കൂടെ ചേർക്കുന്നതാണ് ക്രൈസ്തവ ദൗത്യമെന്നും വെറുപ്പും വിദ്വേഷവും സാഹചര്യത്തിൽ സാഹോദര്യഭാഗത്തുള്ള എല്ലാവരെയും കാണുവാനുംപരസ്പരം ബഹുമാനിക്കുവാനും കഴിയണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു കെ സി സി സഭ ഐക്യ പ്രാർത്ഥന വാരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കാവുംഭാഗം എബനേസർ
മാർത്തോമ്മാ പള്ളിയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ഗീവറുഗീസ് മാർ കൂറിലോസ് ,മാത്യൂസ് മാർ സിൽവാനിയോസ് എന്നിവർ അനുഗ്രഹ സന്ദേശം നൽകി. ഫാ. ജെറി കുര്യൻ കോടിയാട്ട് മുഖ്യ പ്രഭാഷണം നടത്തി. വികാരി റവ രാജു തോമസ്, സംസ്ഥാന സമതി അംഗങ്ങളായ റവ. അലക്സ് പി. ഉമ്മൻ, ജോജി പി.തോമസ്, സോണൽ സെക്രട്ടറി ലിനോജ് ചാക്കോ , റവ. ഡോ.ജോസ് പുനമഠം, ഫാ.ഡോ ജോൺ മാത്യു, റവ. ബിനു വർഗീസ്, , വർഗീസ് ടി. മങ്ങാട്, ബെൻസി തോമസ് , ആനി ചെറിയാൻ ഫാ. ഏബ്രാഹാം കോശി എന്നിവർ പ്രസംഗിച്ചു.
അടിക്കുറിപ്പ്
കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ അഭിമുഖ്യത്തിൽ സഭാ ഐക്യ പ്രാർത്ഥനാ വാരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു. വർഗീസ് ടി മങ്ങാട്ട്, ഫാ.ഡോ ജോൺ മാത്യു, ബെൻസി തോമസ്, റവ. അലക്സ് പി. ഉമ്മൻ, ഫാ ജെറി കുര്യൻ, റവ. ഡോ. ജോസ് പുനമഠം, ഡോ. പ്രകാശ് പി. തോമസ്, ഡോ. ഗീവറുഗീസ് മാർ കൂറിലോസ്, മാത്യൂസ് മാർ സിൽവാനിയോസ്, റവ.ബിനു വർഗീസ്, ജോജി പി. തോമസ് , ലിനോജ് ചാക്കോ , റവ. രാജു തോമസ്, ഫാ. എബ്രഹാം കോശി, ആനി ചെറിയാൻ എന്നിവർ സമീപം