കോഴിക്കോട് . കല്ലായ് സ്വദേശി കുന്നത്തിൽ പറമ്പ് സാജിദ മൻസിൽ ഫർഹാൻ എം.കെ (29) നെ വില്പനക്കായി കൊണ്ട് വന്ന അരക്കിലോയോളം ഹാഷിഷുമായി കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വ ത്തിലുള്ള ഡാൻസാഫും, എസ്.ഐ കിരൺ ശശിധരന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പോലീസും ചേർന്ന് പിടികൂടി.
കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ താമസിക്കുന്ന കല്ലായിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷുമായി പിടികൂടിയത്. ഗോവയിൽ നിന്നാണ് ഇയാൾ ഹാഷിഷ് വിൽപനക്കായി കൊണ്ട് വന്നത്. വിപണിയിൽ പിടികൂടിയ ഹാഷിഷിന് രണ്ടര ലക്ഷം രൂപവരും.
**************************
നായ ബിസിനസിന്റെ മറവിൽ മയക്കുമരുന്ന് കടത്ത്*
**************************
പിടിയിലായ ഫർഹാൻ മൂന്ന് ദിവസം മുൻപ് ഡോഗ് ബിസിനസ്സിനായി റോഡ് വീലർ നായകുട്ടിയുമായി കോഴിക്കോട്ട് നിന്നും ഗോവയിലേക്ക് പോയതാണ്. നായക്കുട്ടിയെ വിൽപന നടത്തിയ ശേഷം അവിടെ നിന്നും മയക്കു മരുന്നുമായി കോഴി ക്കോട്ടേക്ക് വരുക യായിരുന്നു. ഇയാൾക്ക് മുമ്പ് നടക്കാവ് സ്റ്റേഷനിൽ മയക്കു മരുന്ന് കേസുണ്ട്. ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കടത്ത് ആരംഭിച്ചത്. മുമ്പും ഗോവയിൽ നിന്ന് മയക്കുമരുന്ന് കടത്തി കോഴിക്കോട്ട് വിൽപ്പന നടത്തിയതായി വെളി പ്പെടുത്തി. വിദ്യാർത്ഥികൾ ഉൾപെടെയുള്ള ചെറുപ്പ ക്കാരാണ് ഉപഭോക്താക്കൾ .
*************************
*മുമ്പ് ബസ്സ് അപകടത്തിലാക്കാൻ ശ്രമിച്ച ആൾ*
മുമ്പ് മീഞ്ചന്തയിൽ വച്ച് ഓടുന്ന ബസ്സിനു മുൻമ്പിൽ സ്കൂട്ടറുമായി അഭ്യാസ പ്രകടനം നടത്തി ബസ്സിന് പോകുവാൻ വഴിമാറാതെ യാത്രക്കാർക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ അഭ്യാസ പ്രകടനം നടത്തിയ ആളാണ്. അന്ന് ഇയാൾക്കെതിരെ പന്നിയങ്കര പോലീസ് കേസ് എടുത്തിരുന്നു. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്.
പന്നിയങ്കര പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് ടീമുമാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ എസ് ഐ അബ്ദുറഹ്മാൻ കെ , അനീഷ് മൂസ്സേൻ വീട്, അഖിലേഷ് കെ , ജിനേഷ് ചൂലൂർ , സുനോജ് കാരയിൽ , അർജുൻ അജിത്ത്, സരുൺ, തൗഫീക്ക്, പ്രഭാത് , അഭിജിത്ത് മിഥുൻരാജ്, പന്നിയങ്കര സ്റ്റേഷനിലെ എസ്.സി പി ഒ മാരായ ബിജു.ടി, മനോജ് കുമാർ , പത്മരാജ് , രമ്യ എന്നിവരാണ് ഉണ്ടായി രുന്നത്.