കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ക്യാമ്പസുകളില്‍ നിന്ന് മോഡലിംഗില്‍ താല്‍പ്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ‘ക്യാമ്പസ് കിംഗ് ആന്റ് ക്യൂന്‍’ ഫേഷന്‍ ഷോ മത്സരം സംഘടിപ്പിയ്ക്കുന്നു. പ്രശസ്ത ട്രാന്‍സ്‌വുമണും മോഡലും അഭിനേത്രിയുമായ റിയ ഇഷയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിയ്ക്കുന്നത്. ഓരോ ജില്ലയില്‍ നിന്നും ഓഡീഷനിലൂടെ ഫൈനല്‍ ലിസ്റ്റില്‍ എത്തുന്ന കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് മെയ്യിൽ മെഗാ ഷോ നടത്തും. വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ ക്യാഷ് പ്രൈസും പ്രമുഖ കമ്പനിയുടെ പരസ്യത്തിലേയ്ക്കുള്ള അവസരവും കൂടാതെ മിസ്സ് ഇന്ത്യാ മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രജിസ്‌ട്രേഷന്‍ ഫീസും നല്‍കും. ഒരു രൂപപോലും ഫീസിനത്തിലോ മെയ്ക്കപ്പിനോ വസ്ത്രങ്ങള്‍ക്കോ കുട്ടികളില്‍ നിന്ന് ഈടാക്കാതെ പൂര്‍ണ്ണമായും സൗജന്യമായാണ് മത്സരം സംഘടിപ്പിച്ചിരിയ്ക്കുന്നത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മോഡലിംഗില്‍ താല്‍പ്പര്യമുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു ആശയം തെരഞ്ഞെടുത്തതെന്ന് റിയ അറിയിച്ചു. ഇതിന്റെ ആദ്യഘട്ടമായി കോഴിക്കോട് നഗരപരിധിയിലുള്ള വിവിധ കോളേജുകളില്‍ നിന്നുള്ള ഫെബ്രു രണ്ടാം തീയതി വെള്ളിയാഴ്ച അഞ്ചുമണി മുതൽ പത്തുമണിവരെ കാലിക്കറ്റ് ബീച്ചിൽ വച്ച് നടത്തും. സൗജന്യമായി ഷോ കാണാവുന്നതാണ് .നിരവധി എന്റർടൈൻമെന്റ് പ്രോഗ്രാമുകളും ഉണ്ട് സാമൂഹിക പ്രതിബദ്ധത മോഡൽ സുകൾ പ്രോഗ്രാമിന് മുൻപോടിയായി സ്റ്റേജും സ്റ്റേജിനോടുള്ള പരിസരവും വൃത്തിയാക്കും . കാലിക്കറ്റ് മേയർ ബീന ഫിലിപ്പ് ഈ പ്രവർത്തനത്തെ ഫ്ലാഗ് ഓഫ് ചെയ്തു. പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിയ്ക്കുന്ന റിയയുടെ ഗോ ഡിസൈന്‍ എന്ന മോഡലിംഗ് പരിശീലന സ്ഥാപനമാണ് മത്സരത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആരംഭിയ്ക്കുന്ന കേരളത്തിലെ ആദ്യ മോഡലിംഗ് പരിശീലന സ്ഥാപനവും രാജ്യത്തെ തന്നെ ആദ്യ സ്ഥാപനവുമാണ് ഗോ ഡിസൈന്‍.