KERALAlocaltop news

എൻ ഐ ടി യിലേക്ക് പട്ടികജാതി ക്ഷേമ സമിതിയുടെ ഉജ്ജ്വല മാർച്ച്

ചാത്തമംഗലം :

ദളിത് വിദ്യാർത്ഥി വൈശാഖിനെ അന്യായമായി സസ്‌പെൻഡ് ചെയ്ത് നടപടിക്കെതിരെയും പീഢനത്തിനെതിരെയും ,ഗാന്ധി ഘാതകനായ ഗോഡ്സയെ പ്രകീർത്തിച്ച NIT യിലെ അദ്ധ്യാപിക ഷൈജ ആണ്ടവൻ രാജി വെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും . ചാത്തമംഗലത്ത് പ്രവർത്തിക്കുന്ന NIT യിലേക്ക് പട്ടികജാതി ക്ഷേമ സമിതി (PKS) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. മാർച്ച് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഖാവ് ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് കെ പ്രകാശൻ അദ്ധ്യക്ഷം വഹിച്ചു., പി.കെ.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി പി ലക്ഷ്മണൻ , സി.പി.ഐ.എം. കുന്ദമംഗലം ഏരിയാ സെക്രട്ടറി സ: പി.ഷൈപു PKS സംസ്ഥാന കമിറ്റി അംഗങ്ങളായ ഷാജി തച്ചയിൽ, കെ മിനി , ജില്ലാ ജോ.സെക്രട്ടറി മാരായ വി.പി.ശ്യാംകുമാർ , കെ ടി ലികേഷ് എന്നിവർ മാർച്ചിനെ അഭിവാദ്യം ചെയത് സംസാരിച്ചു. ചാത്തമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ജില്ലയുടെ നാനാഭാഗത്തുനിന്നും നൂറ് കണക്കിന് PKS പ്രവർത്തകർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി അഡ്വ: ഒ.എം. ഭരദ്വാജ് സ്വാഗതവും . കെ.ശ്രീധരൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close