KERALAlocaltop news

സംസ്ഥാന സർക്കാരിനെ തലോടിയും കേന്ദ്ര സർക്കാരിനെ ഇകഴ്ത്തിയും ഡെപ്യൂട്ടി മേയറുടെ ബജറ്റ് പ്രസംഗം

കോഴിക്കോട് :  “തലോടലും തല്ലുമായി ” കോഴിക്കോട് നഗരസഭാ ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദിൻ്റെ ബജറ്റ് പ്രസംഗ ഉപസംഹാരം . നഗരസഭയുടെ 2024- 25 വർഷത്തെ ബജറ്റ് അവതരണ പ്രസംഗത്തിൻ്റെ സമാപനത്തിലാണ് സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയും, , കേന്ദ്ര സർക്കാരിനെ ഇകഴ്ത്തിയും ഡെപ്യൂട്ടി മേയർ സംസാരിച്ചത്. കൗൺസിലർമാർക്കും മാധ്യമങ്ങൾക്കും നൽകിയ ഉപസംഹാര പ്രസംഗം ഇങ്ങനെ –

കോഴിക്കോട് നഗരസഭയെ സംബന്ധിച്ച് പ്രവർത്തനനിരതമായ വർഷമാണ് കടന്നു പോകുന്നത്. ഏറ്റെടുക്കാനുള്ള വലിയ ദൗത്യങ്ങൾ നമ്മെ കൂടുതൽ ഉത്തരവാദിത്ത്വബോധമുള്ളവരാക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സർക്കാരിൽ നിന്ന് കയ്യയച്ച് സഹായവും പദ്ധതികളും ലഭിച്ചു എന്നത് നമുക്ക് ഏറെ പ്രതീക്ഷ നൽകുന്നു.

കേന്ദ്രസർക്കാരിൻ്റെ ഫെഡറൽ തത്വങ്ങൾ ബലികഴിച്ചും ഭരണ ഘടനാ വിരുദ്ധമായ സമീപനങ്ങൾ വികസന പദ്ധതികൾക്ക് വിഘാത മാകുന്ന, സാമ്പത്തികമായി ദുർബ്ബലമാക്കുന്ന നയങ്ങളുടെ ഫലമായി സംസ്ഥാന സർക്കാരിനൊപ്പം തദ്ദേശസ്ഥാപനങ്ങളും നേരിടുന്ന പ്രതിസന്ധികൾ വലിയ വെല്ലുവിളി തന്നെയാണ് ഈ ഘട്ടത്തിൽ നേരിടേണ്ടി വരുന്നത്. ഇതിനെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് പ്രാദേശിക സർക്കാർ എന്ന നിലയിൽ നമുക്ക് ആർജ്ജിക്കേണ്ടതുണ്ട്.

സാഹിത്യനഗരം പദ്ധതി നമുക്ക് മുമ്പിൽ വലിയ അവസരങ്ങൾ തുറന്നുതന്നു എന്നു പറയുമ്പോൾ തന്നെ നമ്മിൽ അർപ്പിതമാകുന്ന ഉത്തരവാദിത്ത്വവും വർദ്ധിക്കുന്നു. മറ്റു പല മേഖലകളിലെന്ന പോലെ വയോജനക്ഷേമ രംഗത്ത് ഭാരിച്ച ഉത്തരവാദിത്തമാണ് നാം ഏറ്റെടു ക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച വയോജന സൗഹൃദ നഗരമായി കോഴിക്കോടിനെ മാറ്റുവാനുള്ള പരിപാടികളാണ് നമ്മുടെ മുമ്പിലുള്ളത്. 2024 ഗാന്ധിജയന്തി ദിനത്തിൽ ഈ ലക്ഷ്യത്തിൽ എത്താനാകണം. കേരളത്തിലെ ഏറ്റവും ശുചിത്വവും ആരോഗ്യ പരിപാലന സംവിധാനങ്ങളുമുള്ള നഗരമായി കോഴിക്കോടിനെ മാറ്റാനുള്ള പ്രയത്നത്തിൽ നാം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ആ ദിശയിൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.

നിലവിലുള്ള വികസന-ജനക്ഷേമ പരിപാടികൾ തുടരുന്നതോ ടൊപ്പം പുതിയ ധാരാളം ഭാവനാ പൂർണ്ണമായ പദ്ധതികൾ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഭൂമിയില്ലാത്ത ഭവനരഹിതരുടെ പാർപ്പിട പ്രശ്ന‌ം പരിഹരിക്കാനുള്ള ലക്ഷ്യം നാം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനുള്ള പ്രവർത്തനത്തിൽ വലിയ മുന്നേറ്റം നടത്താൻ ബജറ്റ് വർഷത്തിൽ നമുക്ക് കഴിയണം.

ഈ നഗരം എല്ലാ വിഭാഗം ജനങ്ങളുടെതാണ്. അവരാണ് കൗൺസിലിൻ്റെ എല്ലാ കാലത്തേയും മുന്നേറ്റത്തിൻ്റെ ഊർജ്ജം. ജനപങ്കാളിത്തം ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയാണ്. ജനകീയ ആസൂത്രണം പ്രാദേശിക സർക്കാരുകളുടെ വിജയത്തിന്റെ ഏറ്റവും വലിയ അടിത്തറയാണ്. ഈ പാതയിലാണ് നഗരം ഇത്രയേറെ മുന്നേറ്റം അടയാളപ്പെടുത്തിയത്. ജനാധിപത്യവും മതനിരപേക്ഷതയും കടുത്ത ആക്രമണം നേരിടുന്ന കാലത്ത് ജനങ്ങളുടെ കൂട്ടായ്മ ബോധപൂർവ്വം വളർത്തിയെടുക്കാൻ നഗരസഭ മുൻപന്തിയിലുണ്ടാകും.

ആധുനിക നഗരമായി കോഴിക്കോടിനെ മാറ്റാനുള്ള ദൃഡപ്രതി ജ്ഞയോടെ നമുക്ക് ഒരുമിച്ചു മുന്നോട്ട്പോകാനും ക്രിയാത്മകമായ ചർച്ചയും പ്രായോഗികമായ നിർദ്ദേശങ്ങളും പ്രതീക്ഷിച്ച് 2023-24 ലെ പുതുക്കിയ ബജറ്റും, 2024-2025 வெ ബജറ്റ് നിർദ്ദേശങ്ങളും കൗൺസിലിന്റെ അംഗീകാരത്തിന് സമർപ്പിക്കുന്നു. എല്ലാവരുടെയും സഹകരണം ഒരിക്കൽ കുടി അഭ്യർഥിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close