കോഴിക്കോട് : പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി, പരിസ്ഥിതി സൗഹൃദ ബജറ്റ് കിറ്റ് വിതരണം ചെയ്ത് കോഴിക്കോട് നഗരസഭ . പ്ലാസ്റ്റിക് നിരോധനം നടപ്പിക്കാൻ ഭഗീരഥപ്രയത്നം നടത്തുന്നതിനിടയിലാണ് പൂർണമായും പ്ലാസ്റ്റിക് ഒഴിവാക്കിയ ബജറ്റ് കിറ്റ് തയ്യാറാക്കിയത്. റീസൈക്കിൾ ചെയ്യാവുന്ന,ചാക്കു നൂൽ കൂട്ടികെട്ടിയ സസ്റ്റൈനബിൾ എഴുത്ത് പാഡ്, കടലാസിൽ നിർമ്മിച്ച ബോൾ പെൻ, ബജറ്റ് പ്രസംഗം അടങ്ങുന്ന ബുക്ക്, പേപ്പർ ഫയൽ എന്നിവ തുണിസഞ്ചിയിൽ നിറച്ചാണ് ബജറ്റ് കിറ്റ് തയ്യാറാക്കിയത്. കൗൺസിൽ അംഗങ്ങളുടെ കൂട്ടായ നിർദ്ദേശപ്രകാരമാണ് പരിസ്ഥിതി സൗഹൃദ കിറ്റ് തയ്യാറാക്കിയതെന്ന് ബജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയർ സി.പി മുസ്ഫിർ അഹമ്മദ് പറഞ്ഞു.