കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് സമീപം ഇടറോഡിൽ വിദ്യാർത്ഥിയെ തടഞ്ഞുവെച്ച് മൊബൈൽ ഫോണും പണവും കവർച്ച ചെയത പ്രതികളെ കസബ പോലീസും ടൗൺ അസ്സി: കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് അറസ്റ്റ ചെയതു. പയ്യാനക്കൽ ചാമുണ്ഡി വളപ്പ് സ്വദേശി പുളിക്കൽ തൊടി മുഹമ്മദ് സംഷീർ (21)എന്ന അച്ചാർ , അരക്കിണർ തായാർ നിലംപറമ്പ് മുഹമ്മദ് ഷാമിൽ (22),3നടക്കാവ് തോപ്പയിൽ മുഹമ്മദ് ഷാനിദ് (20) വയസ്സ് 4. പുതിയങ്ങാടി നടുവിലകം വീട്ടീൽ ജംഷാദ് (20) എന്നിവരാണ് അറസ്റ്റിലായത് .കഴിഞ്ഞ ഞായറാഴചയാണ് കേസിനാസ്പദമായ സംഭവം.കമ്മീഷണർ ഓഫീസിന് എതിർവശം ഉള്ള റോസിലുടെ നടന്നു പോകുകയായിരുന്ന C A വിദ്യാർത്ഥിയായ വയനാട് മുട്ടിൽ സ്വദേശിയായ പരാതിക്കാരനെ പ്രതികൾ സംഘം ചേർന്ന് അക്രമിച്ച് മൊബൈൽ ഫോണും പണവും കവരുകയായിരുന്നു. സമീപ സ്ഥലങ്ങളിലെ നിരവധി cctv ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയതിൽ പ്രതികളെ കൂറിച്ച് സൂചന ലഭിക്കുകയും തുടർന്ന് വിവിധ സ്ഥലങ്ങളിൽ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു പ്രതികളായ മുഹമ്മദ് സംഷീർ ,മുഹമ്മദ് ഷാമിൽ ,ജംഷാദ് എന്നിവർക്ക് കോഴിക്കോട് സിറ്റിയിൽ വിവിധ സറ്റേഷനുകളിൽ മോഷണം. കൊലപാതകം. മയക്കുമരുന്ന് കേസ്സുകൾ നിലവിൽ ഉണ്ട് .കവർച്ച നടത്തി കിട്ടുന്ന പണം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ചിലാവാക്കിയിരുന്നത്.പ്രതികൾ കവർച്ച ചെയത മുതലുകൾ പോലീസ് കണ്ടെടുത്തു പ്രതികൾ കുടുതൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കസബ ഇൻസ്പെക്ടർ രാജേഷ് മരങ്കലത്ത്, സബ്ബ് ഇൻസപെക്ടർ ജഗ് മോഹൻദത്തൻ, എ എസ് ഐ സുരേഷ് ബാബു ,സിനിയർ സിപിഒ സജേഷ് കുമാർ പി, സിപിഒ സുബിനി, ഹോം ഗാർഡ് രാജീവൻ സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം.സുജിത്ത് സി.കെ സൈബർ സെല്ലിലെ സ്കൈലേഷ്കുമാർ ,സുജിത്ത് ,പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻറ് ചെയതു.
Related Articles
September 19, 2020
654
ശക്തമായ മഴക്ക് സാധ്യത, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്
Check Also
Close-
ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴിക്കോട് പിടിയിൽ
May 1, 2024