തിരുവല്ല: സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്യം ചരിത്രത്തെ മാറ്റിയെന്നും സ്ത്രീകളുടെ മാനസിക അടിമത്തം മാറിയത് സാമൂഹിക നവോത്ഥാനത്തിനു കാരണമായെന്നും തിരുവല്ല സെൻ്റ് തോമസ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ മറിയം തോമസ് പ്രസ്താവിച്ചു. നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് പത്തനംതിട്ട ജില്ല വനിതാ വിഭാഗം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്ത്രീ ശാക്തീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മറിയം തോമസ്. വനിതാവിഭാഗം ജില്ലാ കോർഡിനേറ്റർ സുലേഖാ സുരേഷ് അധ്യക്ഷത വഹിച്ചു. ഷൈനി എം. ആർ, വിദ്യ ഷെഫീക്ക്, ഉഷാദേവി, ഷീല എബ്രഹാം, മോളി പ്രേം രാജ്, സുധാകുമാരി എന്നിവർ പ്രസംഗിച്ചു.