കോഴിക്കോട്: ഇന്ത്യ ഭരിക്കേണ്ടത് ആരാണെന്ന് ഇന്ത്യമുന്നണി തീരുമാനിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും എം.കെ രാഘവന്‍ എംപിയുടെ ജനഹൃദയയാത്ര സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ വീണ്ടെടുക്കാന്‍ ഇന്ത്യമുന്നണി സജ്ജമായിരിക്കുന്നു. അതിന് ശക്തി പകരുകയെന്നതാണ് നമ്മുടെ കടമയെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ യുപി പോലുള്ള സംസ്ഥാനങ്ങളാണ് രാജ്യത്തെ നയിക്കേണ്ട ശക്തികളെ തെരഞ്ഞെടുത്തിരുന്നത്. ഇനി തെക്കേ ഇന്ത്യയാണ് നാളെ ഇന്ത്യഭരിക്കേണ്ടത് ആരാണെന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ജനഹൃദയത്തില്‍ ഇടം നേടുന്ന ലിസ്റ്റാണ്. വിജയം ഉറപ്പിക്കുന്ന ലിസ്റ്റാണ് പുറത്ത് വന്നിരിക്കുന്നത്. പാര്‍ലമെന്റില്‍ പോയി വികസനം ചെയ്യുമെന്ന് ഉറപ്പുള്ളവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ കുറിച്ച് നിരന്തരമായി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ 20സ്ഥാനാര്‍ഥികളും മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ഥികള്‍ തന്നെയാണെന്നും ഒറ്റക്കെട്ടായി 20 സീറ്റും നേടമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തൂ.യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അധ്യക്ഷനായി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി .അഴിമതി ദേശസാല്‍ക്കരിച്ച സര്‍ക്കാരാണ് ഭരണത്തില്‍ തുടരുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
അഴിമതിയുടെ കൂത്തരങ്ങായി കേരളത്തെ മാറ്റി. ഈ സര്‍ക്കാരിനെ കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവുമില്ല. കമ്മ്യൂണിസ്റ്റ് സിദ്ധാന്തം നശിക്കാതിരിക്കാന്‍ പിണറായിക്കെതിരെ വോട്ടു ചെയ്യാനിരിക്കുകയാണ് കമ്മ്യൂണിസ്റ്റുകാര്‍ . അതേ സമയം യുഡിഎഫ് നേതാക്കളെ വീഴ്ത്തി ബിജെപിക്കെതിരായ വോട്ട് ഭിന്നിപ്പിക്കാനും അവരെ സഹായിക്കാനുമാണ് സി പി എം ശ്രമിക്കുന്നത് . ജനങ്ങള്‍ക്ക് ഒരു ഉപകാരപ്രധവുമില്ലാത്ത സര്‍ക്കാരിനെതിരെ ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
, ഡോ. എം.കെ മുനീര്‍ എം.എല്‍.എ
ഷിബു ബേബി ജോണ്‍, എ.എന്‍ രാജന്‍ ബാബു, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എല്‍.എ, കെ. പ്രവീണ്‍ കുമാര്‍, എന്‍. സുബ്രഹ്മണ്യന്‍, കെ. ജയന്ത്, സോണി സെബാസ്റ്റ്യന്‍, എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായീല്‍, കെ.സി അബു, വി.സി ചാണ്ടി, പി.എം ജോര്‍ജ്, സി. വീരാന്‍കുട്ടി, അഷ്‌റഫ് മണക്കടവ്, എന്‍.സി അബൂബക്കര്‍ സംസാരിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ് പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പുന്നക്കല്‍ അഹമ്മദ് സ്വാഗതവും കെ.എ ഖാദര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.