കോഴിക്കോട് : പാളയം അശ്വനി ലാബിലെ സെക്യൂരിറ്റി ജീവനക്കാരൻ്റെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ കമ്പബ പോലീസും ടൗൺ അസ്സി: കമ്മീഷണർ കെ.ജി സുരേഷിൻ്റെ നേതൃത്യത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് പിടികൂടി പയ്യാനക്കൽ സ്വദേശി ഉമ്മർ എന്ന കസ്റ്റംസ് ഉമ്മർ (74) എന്നാളാണ് അറസ്റ്റിലായത് . കഴിഞ്ഞ വ്യാഴാചയാണ് കേസിനാസ്പദമായ സംഭവം. നടക്കുന്നത്. സിറ്റിയിലെ രാത്രി കാലജോലിക്കാരുടെ മൊബൈൽ ഫോൺ പണം എന്നിവ അവർ ഉറങ്ങുന്ന സമയം നോക്കി മോഷണം പതിവാക്കിയ പ്രതിയാണ് അറസറ്റിലായത്. ഇയാൾക്ക് മുൻപും സിറ്റിയിലെ പല സറ്റേഷനുകളിൽ സമാനമായ കേസ്സ് നിലവിലുണ്ടായിരുന്നു. നിരവധി സെക്യൂരിറ്റി ജീവനക്കാരുടെയും ബസ്സ്.ഓട്ടോ ജീവനക്കാരുടെയും മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പോലീസ് കേസടുത്ത് അന്വേഷണം നടത്തിയതിൻ്റെ ഫലമാണ് പ്രതി പിടിയിലാവുന്നത് .കസ്റ്റഡിയിൽ എടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതി സമാനമായ നിരവധി മോഷണം നടത്തിയിട്ടുണ്ടെന്നും പോലീസിനോട് സമ്മതിച്ചിട്ടുണ്. ബാക്കിയുള്ള മോഷണത്തെ കുറിച്ചും മൊബൈൽ ഫോണിനെപ്പറ്റി കസബ പോലീസ് അന്വേഷിച്ചു വരുന്നതാണ് സമീപ സ്ഥലങ്ങളിലെ നിരവധി cctv ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയതിൻ്റെ ഫലമാണ് പ്രതി പിടിയിലാവുന്നത് കവർച്ച ചെയത മുതൽ പോലീസ് കണ്ടെടുത്തു . കസബ സബ്ബ് ഇൻസപെക്ടർ ജഗ് മോഹൻദത്തൻ, സീനിയർ സിപിഒമാരായ സജേഷ് കുമാർ പി, രാജീവ് കുമാർ പാലത്ത്, സക്കറിയ സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം.സുജിത്ത് സി.കെ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻറ് ചെയതു.