എറണാകുളം : അപൂർവ്വ ഔഷധ കൂട്ടുകൾ വിപണിയിലിറക്കി പരമ്പരാഗത വൈദ്യകുടുംബം . പിതാവിൽ നിന്നും മുത്തഛനിൽ നിന്നും പകർന്നു കിട്ടിയ അപൂർവ്വ ആയുർവേദ അറിവുകളാണ് ഒറ്റമൂലിയും വിവിധ രോഗങ്ങൾക്ക് പ്രതിവിധിയുമായി എ.വി.ജി വിപണിയിലിറക്കിയത്.
മുടിക്കും തലയ്ക്കും കരുത്തുപകരാൻ പാരമ്പര്യത്തിന്റെ പുണ്യം, ശാസ്ത്രീയബലത്തോടെ എറണാകുളം എ വി ജി ആയുർ സൊല്യൂഷൻസ് പുറത്തിറക്കുന്ന പൗരാണിക ഔഷ ധക്കൂട്ടുകളുടെ സങ്കലനമായ ആയുർവേദ ഹെയർ ഓയിലാണ് വൃശ്ചിക ഹെയറോടോൺ .
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ അറിയപ്പെടുന്ന പാരമ്പര്യ ആയുർവേദ ചികിത്സകരായിരുന്ന അരീത്തടത്തിൽ യോഹന്നാനും മകൻ വർഗീസ് വൈദ്യനും നൂറ്റാണ്ടുകൾക്കു മുൻപ് വികസിപ്പിച്ചെടുത്തതും ശാസ്ത്രീയമായ പരിശോധന നടത്തി ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മികച്ച ഫലപ്രാപ്തിയുണ്ടെന്നു തെളിയിക്കപ്പെട്ട ഔഷധമാണിത്.
ശുദ്ധമായ വെളിച്ചെണ്ണയും പ്രത്യേകം തയ്യാർ ചെയ്ത ഔഷധ കൂട്ടുകളും തലമുടിയുടെയും തലയുടെയും ആരോഗ്യ പരിപാലനത്തിന് അത്യുത്താമെന്നു ക്ലിനിക്കൽ പരീക്ഷണ ങ്ങളിൽ തെളിഞ്ഞതിനെത്തുടർന്നു ആയുർവ്വേദ ഡ്രഗ്സ് കൺട്രോൾ വകുപ്പിൻ്റെ ലൈസൻസോടു കൂടിയാണ് വിപണിയിൽ ഇറക്കിയിരിക്കുന്നത്.
മുടിയിഴകൾക്കു പോഷണവും കരുത്തും ഇടതൂർന്ന വളർച്ചയും പ്രദാനം ചെയ്യുന്ന ഈ എണ്ണ, തലയിലെ താരൻ, അഴുക്ക്, അണുബാധകൾ എന്നിവയെയും നിയന്ത്രിക്കുന്നു.
പ്രായഭേദമെന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്ന വൃശ്ചിക ഹെയറോട്ടോൺ, ആയൂർവ്വേദ മരുന്നു നിർമ്മാണ ത്തിൽ GMP, ISO തുടങ്ങിയ യോഗ്യതാപത്രങ്ങളുള്ള കമ്പനിയിലാണ് നിർമ്മിക്കുന്നത്.
ഇതിലെ അപൂർവ്വ ചേരുവകൾ അംഗീകൃത ആയുർവ്വേദ ഗ്രന്ഥങ്ങളിൽ പ്രത്യേകം പരാമർശിച്ചിട്ടുള്ള ഔഷധങ്ങളാണ്. അവയെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തു. ശാസ്ത്രീയമായി, ഗുണമേന്മ ചോർന്നുപോകാതെ കൂട്ടിച്ചേർത്തു, ഹാനികരമായ രാസവസ്തുക്കൾ ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷമാണ് എ വി ജി ആയുർ സൊല്യൂഷൻസ് വിപണിയിൽ ഇറക്കിയതെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. ഒറ്റത്തവണ ഉപയോഗിച്ചാൽ ടോൺസിലൈറ്റിസ് നിശേഷം മാറുന്ന അപൂർവ്വ ഒറ്റമൂലി, വിട്ടുമാറാത്ത ചുമയ്ക്കുള്ള ഒറ്റമൂലി തുടങ്ങി വിവിധ അപൂർവ്വ മരുന്നുകൾ പേറ്റൻ്റ് ലഭിച്ചാലുടൻ വിപണിയിലിറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.