സുൽത്താൻ ബത്തേരി :വയനാട്ടിൽ നടക്കുന്ന വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളുടെ രക്ഷക്കായും അതിലൂടെ തന്നെ ഗവൺമെന്റിനു വരുമാന മാർഗം ഉണ്ടാകുന്നതുമായ ഒരു പദ്ധതി നടപ്പിലാക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ വയനാട്ടിലെ MLA മാർക്കും , കേരള മുഖ്യമന്ത്രിക്കും നിവേദനമായും മെയിൽ ആയും സമർപ്പിച്ചു.
അക്രമകാരികളായ വന്യ ജീവികളെ സംരക്ഷിക്കുന്നതിനും നാട്ടിലിറങ്ങുന്ന മൃഗങ്ങളെ വനം വകുപ്പിന്റെ തന്നെ സ്ഥലത്ത് അവക്ക് അവരെ ഓപ്പൺ ഷെൽറ്റർ നൽകി ഫെൻസിങ്ങ് ഉണ്ടാക്കി അവരെ പരിപാലിക്കാനും നിലവിൽ കുപ്പാടി (സുൽത്താൻ ബത്തേരി) കടുവാ സംരക്ഷണത്തിന് വേണ്ടി സ്ഥാപിച്ച ഷെൽറ്റർ വിക്സിപ്പിച്ച് കൂടുതൽ കടുവളെ പാർപ്പിച്ച് കടുവാ പാർക്ക് എന്ന രീതിയിൽ പബ്ലിസിറ്റി കൊടുത്ത് സഞ്ചാരികളെ അതിലേക്ക് കൊണ്ടുവന്ന് ടിക്കറ്റ് അടിസ്ഥാനത്തിൽ പാർക്ക് പോലെ ഒരു ടൂറിസ്റ്റ് കേന്ദ്രം സർക്കാരിന് വരുമാനമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുവാനും,
മുത്തങ്ങയിലെ സ്ഥലത്തും മാനന്തവാടിയിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തും മൃഗങ്ങളെ സംരക്ഷണം കൊടുത്ത് അവിടെയും ടിക്കറ്റ് നിരക്കോടെ നിശ്ചിത സമയങ്ങളിൽ സഞ്ചാരികൾക് പാർക് പോലെ കാണാനുള സൗകര്യവും ഒരുക്കണമെന്നും
അതുമുഖേന ഉപദ്രവ കാരികളായ മൃഗങ്ങളെ കാട്ടിലെന്നോണം സംരക്ഷണം നടത്തി ഒരു വൈൽഡ് ലൈഫ് ആനിമൽ ഡെസ്റ്റിനേഷൻ പദ്ധതി നടപ്പാക്കണമെന്നും ,കാടും ജനവാസ മേഘലയും വേർതിരിക്കുക.
നിലവിലുള്ളഫെൻസിങ്ങും ട്രഞ്ചും പരിപാലിക്കുക.മെയിന്റനസ് കറക്ട് ആയി സഹകരിച്ച് ചെയ്യുക.
ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന് പങ്കാളികളായി മെയിൻ്റെനൻസ് പോലുള്ള കാര്യങ്ങളിൽ WTA സഹകരിക്കാൻ തയ്യാറാണെന്നും വയനാട് ടൂറിസം അസോസിയേഷൻ താല്പര്യപ്പെടുന്നു.
ബോട്ടാണിക്കൾ ഗാർഡൻ മോഡൽ രണ്ട് സ്റ്റേറ്റിന്റെയും ബോഡർ ആയ സുൽത്താൻ ബത്തേരിയിൽ സ്ഥലം കണ്ടെത്തി സർക്കാറിന്റെ കീഴിൽ തുടങ്ങുവാണെങ്കിൽ ടൂറിസം മേഘലയ്ക്കും സർക്കാരിനും മികച്ച വരുമാനവും അതിലൂടെ നിരവധി പേർക്ക് തെഴിൽ സാധ്യതയും ഉണ്ടാകും
ഇതോടനുബന്ധിച് ഒത്തു പ്രവർത്തിക്കുവാൻ വയനാട് ടൂറിസം അസോസിയേഷൻ തയ്യാറാണെന്നും അറിയിക്കുന്നു.
അനീഷ് ബി നായർ, സൈഫുള്ള വൈത്തിരി, അൻവർ മേപ്പാടി, ബാബു ത്രീ റൂട്ട്, സന്ധ്യ ബത്തേരി,സെയ്തലവി കെ പി, മനോജ് കുമാർ, പ്രബിത ചുണ്ടേൽ, സജി മാളിയേക്കൽ,പട്ടു വിയ്യനാടൻ, സുമ പള്ളിപ്രം, സനീഷ് മീനങ്ങാടി, അരുൺ കാരപുഴ, മുനീർ കാക്ക വയൽ, പ്രദീപ് അമ്പലവയൽ, അബ്ദുറഹ്മാൻ മാനന്തവാടി, ദിനേശ് മാനന്തവാടി, യാസീൻ മാനന്തവാടി, ശശി മാഷ്, മാത്യു കാട്ടികുളം, രഘുനാഥൻ മാനന്തവാടി, ഗോവിന്ദരാജ്, ജോസ് മേപ്പാടി മാനന്തവാടി എന്നിവർ നേതൃത്വം നൽകി