KERALAlocaltop news

കളവ് കേസുകളിലെ പ്രതികൾക്ക് രണ്ടു വർഷം കഠിന തടവ്

കോഴിക്കോട്:
കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്തുള്ള കടയിൽ കളവ് നടത്തി 30000 രൂപയും, സ്റ്റേഷനറി സാധനങ്ങളും, ബംബർ ലോട്ടറി ഉൾപ്പെടെ ലോട്ടറി ടിക്കറ്റുകളും കളവ് ചെയ്ത രണ്ടുപേരെ കോഴിക്കോട് CJM കോടതി രണ്ടുവർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.അൽത്താഫ് ( 37 ) ‘,S/o. മുഹമ്മദ്, കൽപ്പത്തുമ്മൽ ഹൗസ്, പാതിരിപ്പറ്റ കുറ്റ്യാടി, എന്ന് ആളെയും അജിത്ത് വർഗീസിനെയും ആണ് ശിക്ഷിച്ചത്.അൽത്താഫ് നിലവിൽ കണ്ണൂർ ടൗൺ വെച്ച് ലോറി ഡ്രൈവരെ കുത്തിക്കൊന്ന കേസിൽ ജയിലിലാണ്. രണ്ടുപേരും കോഴിക്കോട് സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ കളവ്, കഞ്ചാവ് കേസ് പ്രതികളാണ്. സംഭവം നടന്ന 24 മണിക്കൂറിനുള്ളിൽ പ്രതികളെ ടൗൺ സബ് ഇൻസ്പെക്ടർ കെ.ടി ബിജിത് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ കസബ ,നടക്കാവ് സ്റ്റേഷനിൽ ഉള്ള രണ്ട് കളവ് കേസുകൾ പ്രതികൾ ചെയ്തതായി വ്യക്തമായി.ടൗൺ ഇൻസ്പെക്ടർ ഉമേഷ് .എ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ അബ്ദുൽ സലിം കുറ്റ പത്രം സമർപ്പിച്ചു. അന്വേഷണ സംഘത്തിൽ ASI മരായ മുഹമ്മദ് ഷബീർ, ബാബു,സീനിയർ സിവിൽ പോലീസ് ഓഫീസർ മരായ വിനിൽകുമാർ, സജേഷ് കുമാർ, ഉദയകുമാർ, CPO മാരായ അനൂജ്, ഷിജിത്ത് എന്നിവർ ഉണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close