കോഴിക്കോട്: കരുവൻതുരുത്തിയിൽ ഭിന്നശേഷിക്കാരനും ഹൃദ് രോഗിയുമായ വയോധികന് തിരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം കാരണം സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഫറോക്ക് മുൻസിപ്പാലിറ്റി സെക്രട്ടറി പരാതി പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. കേസ് അടുത്ത മാസം കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
കരുവൻതുരുത്തി സ്വദേശി കെ.ഇ. ഇബ്രാഹിമിന് പുറത്തിറങ്ങാനുള്ള വഴിയിൽ സ്ലാബിടാത്തതു കാരണം വീടിന് പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.
വഴിയിൽ നിർമ്മിച്ച ഓടക്ക് മുകളിൽ സ്ലാബിടാൻ കരാറായെങ്കിലും തിരഞ്ഞടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതു കാരണം പണി തുടങ്ങാനാവുന്നില്ല. പെരുമാറ്റചട്ടം ഇല്ലാതാകുന്ന ജൂൺ ആദ്യവാരം കാത്തിരിക്കേണ്ട അവസ്ഥയാണ്. നിയമത്തിൽ അയവു വരുത്തി തനിക്ക് ആശുപത്രിയിൽ പോകാനുള്ള സൗകര്യമൊരുക്കി തരണമെ
മെന്നാണ് ആവശ്യം. ദ്യശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.