താമരശേരി: ലൗ ജിഹാദ് എന്ന പ്രണയക്കെണിയുടെ നേർസാക്ഷ്യമെന്ന് വിശേഷിപ്പിക്കപ്പെട്ട വിവാദ സിനിമ ” ദി കേരള സ്റ്റോറി ” കാണാൻ സംവിധാനം ഒരുക്കി താമരശേരി രൂപത താമരശേരി രൂപതയ്ക്ക് കീഴിലെ കുടുംബകൂട്ടായ്മുമ സംവിധാനത്തിലൂടെ മുഴുവൻ ഇടവകകളിലും സിനിമ എത്തിച്ചു. കുടുംബകൂട്ടായ്മ ഡയരക്ടർ ഫാ ബിനു കുളത്തിങ്കലാണ് വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്തത്. സിനിമയുടെ ലിങ്കും അയച്ചുനൽകിയിട്ടുണ്ട്. ഇടുക്കി രൂപതയിലെ വേദപഠന ക്ലാസുകളിൽ സിനിമ പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് താമരശേരി രൂപതയുടെ നീക്കം. രൂപതയ്ക്ക് കീഴിൽ നിരവധി ഇടവകകളും ഓരോ ഇടവകകളിലും നൂറുകണക്കിന് അംഗങ്ങളടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പുകളുമുണ്ട്. കുടുംബകൂട്ടായ്മയുടെ ഡയരക്ടറായ ഫാ. ബിനുവാണ് വാട്സ്ആപ് ഗ്രൂപ്പുകളുടെ അഡ്മിൻ . ഇടുക്കി രൂപതയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തള്ളിപ്പറഞ്ഞിരുന്നു. ആ സ്ഥിതി താമരശേരിയിലും നടപ്പാക്കി കൃസ്ത്യൻ വോട്ടുകൾ അട്ടിമറിയ്ക്കാൻ ഇടതുപക്ഷവും ബി ജെ പിയും നീക്കം തുടങ്ങി. കുടുംബകൂട്ടായ്മ ആഹ്വാനം ചെയ്തതിന് പിന്നാലെ രൂപതയിലെ യുവജനപ്രസ്ഥാനമായ കെ.സി വൈ എമ്മും രംഗത്തിറങ്ങി.
താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ കാണണമെന്ന് കത്തോലിക്ക യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. വിവാദ ചിത്രം പ്രദര്‍ശിപ്പിക്കും.തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി കെസിവൈഎം ആരോപിച്ചു. 300 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറ്റത്തിന് ഇരയായി. സംഘടിത നീക്കം നടക്കുന്നു. കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്‍ശിപ്പിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡന്റ് റിച്ചാൾഡ് ജോണ്‍ പ്രതികരിച്ചു.കഴിഞ്ഞ ദിവസം ഇടുക്കി രൂപതയും വിവാദ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. പള്ളികളിലെ ഇന്റന്‍സീവ് കോഴ്സിന്റെ ഭാഗമായായിരുന്നു വിവാദ ചിത്രത്തിന്റെ പ്രദര്‍ശനം. കുട്ടികള്‍ക്ക് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നായിരുന്നു ഇടുക്കി രൂപതയുടെയും വിശദീകരണം