KERALAlocaltop news

താമരശ്ശേരി രൂപതയുടെ കുറ്റവിചാരണ കോടതി: ഏപ്രിൽ 20 ന് നടപടികൾ ആരംഭിക്കും

താമരശേരി: ഇന്ത്യൻ  നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് താമരശേരി രൂപത സ്ഥാപിച്ച കുറ്റവിചാരണ കോടതിയിൽ താമരശ്ശേരി രൂപതാഗം ഫാ. അജി പുതിയാപറമ്പിലിനെ കുറ്റവിചാരണ ചെയ്യുന്നതിനുള്ള കോടതിയുടെ നടപടികൾ ഏപ്രിൽ 20 ന് ആരംഭിക്കുന്നു.

ഫാ. ബെന്നി മുണ്ടനാട്ട് (MD, ദീപിക) മുഖ്യ ജഡ്ജിയും , ഫാ. ജയിംസ് കല്ലിങ്കൽ വി.സി, ഫാ. ആൻ്റണി വരകിൽ എന്നിവർ
സഹജഡ്ജിമാരുമായുള്ള കുറ്റവിചാരണ കോടതി 2023 സെപ്റ്റംബർ 21 നാണ് രേഖാമൂലം നിലവിൽ വന്നത് . താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലാണ് കോടതി സ്ഥാപിച്ചിരിക്കുന്നത്.

മുഖ്യ ജഡ്ജി ഫാ. ബെന്നി മുണ്ടനാട്ടാണ്
ഫാ. അജിക്ക് സമൻസ് അയച്ചിരിക്കുന്നത്. കാനൻ നിയമത്തിൽ ലൈസൻഷിയേറ്റുള്ള ( ബിരുദാനന്തര ബിരുദം) ഒരു വൈദികനെ അഡ്വേക്കറ്റ് ആയി നിയമിക്കാവുന്നതാണെന്നും, സാക്ഷികളുടെയും തെളിവുകളുടെയും ലിസ്റ്റ് സമർപ്പിക്കാമെന്നും സമൻസിൽ പറയുന്നു.

കുറ്റവിചാരണ നടപടികൾ ഏപ്രിൽ 20 ന് ആരംഭിച്ച് ജൂൺ 30 നുള്ളിൽ പൂർത്തീകരിക്കാനാണ് കോടതി ഉദ്ദേശിച്ചിരിക്കുന്നതെന്നും സമൺസിൽ സൂചിപ്പിച്ചിട്ടുണ്ട്. വ്യക്തമായ നീതിന്യായ വ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യയിൽ ഇത്തരത്തിൽ മത കോടതി സ്ഥാപിച്ചത് രാജ്യത്തെ പരമോന്നത കോടതികളോടുള്ള വെല്ലുവിളിയാണെന്ന വിമർശനം നിലനിൽക്കെയാണ്, യേശുവിനെ ക്രൂശിക്കാൻ വിട്ടുനൽകിയ പീലാത്തോസിൻ്റെ അരമന കോടതിക്ക് സമാനമായ അരമന കോടതി ഇന്ത്യൻ നിതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close