ദുബൈ: ചൊവ്വാഴ്ച്ച ഇടമുറിയാതെ പെയ്ത കനത്ത മഴയിൽ വെള്ളത്തിലായ ദുബൈയിലെ പല മേഖലകളും ഇനിയും സാധാരണ നിലയിലേക്ക് ആയില്ല. ദുബൈ അന്താരാഷ്ട്ര വിമാനതാവളത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് ശുചീകരണവും നിർമാണപ്രവർത്തനങ്ങളും നടക്കുന്നത്. റൺവേകളിൽ വെള്ളം കയറിയതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളതും ഇവിടെ നിന്ന് പുറപ്പെടുന്നതുമായ നിരവധി വിമാന സർവീസുകൾ ഇന്നലെ റദ്ദാക്കിയിരുന്നു. കേരളത്തിൽ നിന്നുള്ളവയും ഇതിൽ പെടും. എത്രയും പെട്ടെന്ന് വിമാന താവളങ്ങൾ പൂർവ്വസ്ഥിതിയിലാക്കാൻ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മിക്ക റോഡുകളിൽ നിന്നും വെള്ളം ഒഴിഞ്ഞു പോയിട്ടില്ല. സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്കും, സ്കൂളുകൾക്കും ഇന്നു കൂടി അവധി നൽകി, വർക്ക് അറ്റ് ഹോം സംവിധാനം ഏർപ്പെടുത്തി. നിരവധി മലയാളി കുടുംബങ്ങൾ വീടുകൾ വിലയ്ക്കെടുത്ത് താമസിക്കുന്ന മുഡോൺ മേഖല ഇപ്പോഴും വെള്ളത്തിലാണ്. വീട്ടുവളപ്പിലും മുറ്റത്തും രൂപപ്പെട്ട ജലാശയങ്ങളിൽ റാഫ്റ്റിങ്ങ് ബോർഡ് ഉപയോഗിച്ച് കുട്ടികൾ ഉല്ലാസയാത്ര നടത്തുന്നു. ദുബൈ ഭരണകൂടം ഏർപ്പെടുത്തിയ ടാങ്കറുകൾ ഉപയോഗിച്ച് വെള്ളം നീക്കം ചെയ്യുന്ന പ്രവർത്തി ഇന്ന് രാവിലെ ആരംഭിച്ചതായി മുഡോണിൽ വസതിയുള്ള കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശി ടെന്നിസൻ ചേന്നംപള്ളി പറഞ്ഞു.
Related Articles
Check Also
Close-
എം.എൽ.എ പുരുഷൻ കടലുണ്ടി ആശുപത്രി വിട്ടു.
September 30, 2020