കോഴിക്കോട്, പുതിയ സ്റ്റാൻഡിൽ നിന്നും കഴിഞ്ഞ നവംബറിൽ സൈനബ എന്ന യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി ചുരിദാറിൻ്റെ ഷാൾ കൊണ്ട് കഴുത്തിൽ മുറുക്കി കൊല ചെയ്ത് സ്വർണ്ണാഭരണവും പണവും മോഷ്ടിച്ച് മൃതദേഹം തമിഴ്നാട്ടിലെ നാടുകാണി ചുരത്തിൽ തള്ളി ഗുഡല്ലൂരിലേക്ക് കടന്ന പ്രതികൾക്ക് സ്വർണ്ണം വില്പന നടത്തുന്നതിന് സഹായിച്ച അവസാന പ്രതിയായ നജുമുട്ടീൻ (30] എന്ന പിലാപ്പിയെ ഗുഡല്ലൂരിലെ ഒളിതാവളത്തിൽ വെച്ച് കസബ പോലിസും സിറ്റി ക്രൈം സക്വാഡും ചേർന്ന് പിടികൂടി കൊലപാതകം ചെയത് ഒന്നും രണ്ടും പ്രതികളെയും സ്വർണ്ണം വില്പനയ്ക്ക് സഹായിച്ച മറ്റു രണ്ടു പ്രതികളെയും തമിഴനാട്ടിലെ ഗുഡല്ലൂരിൽ നിന്ന് സേലത്തു നിന്നും പിടികൂടിയിരുന്നു അഞ്ചാം പ്രതി ഒളവിൽ പോയതിനാൽ ഇയാളെ അറസ്റ് ചെയ്യാൻ ഇതുവരെ സാധിച്ചില്ലായിരുന്നു.കസബ പോലീസ് സിറ്റേഷനിലെ ഇൻസ്പെക്ടർ രാജേഷ് മലങ്കരത്ത്, സബ് ഇൻസപെകർ രാഘവൻ എൻ പി, എ.എസ്.ഐ ഷിജി പി.കെ, സിവിൽ പോലീസ് ഓഫീസർ സജേഷ് കുമാർ പി, രതീഷ് പി.എം, സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലും എം, സുജിത്ത് സി.കെ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.