KERALAlocaltop news

വൈദികനെതിരെ സമാന്തര കോടതി: താമരശേരി ബിഷപിനും കൂട്ടർക്കുമെതിര കോടതി ഇടപെടണം – കാത്തലിക് ലേ മെൻസ് അസോ.

"ബിഷപ് ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റം"

താമരശ്ശേരി : താമരശ്ശേരി രൂപതാ ബിഷപ്പ് റെമീജിയോസ് പോൾ ഇഞ്ചനാനിയിൽ രൂപതയിൽ വത്തിക്കാൻ രാഷ്ട്രത്തിൻ്റെ കോടതി സ്ഥാപിച്ച് ഈ രൂപതയിലെ വൈദികനായ ഫാദർ തോമസ് പുതിയാപറമ്പിലിനെ കുറ്റവിചാരണ ചെയ്യുന്നതിന് ഫാദർ ജോർജ്ജ്( ബെന്നി ) മുണ്ടനാട്ട് മുഖേന മൂന്നാം തവണയും സമൻസ് നൽകിയിരിക്കുകയാണ്. 20.04.2024- ന് വിചാരണ കോടതിയിൽ ഹാജരാകുവാനാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഫാദർ അജി യേശുക്രിസ്തുവിന്റെ കൽപ്പനകളെ അനുസരിയ്ക്കുകയും രൂപതാ മെത്രാന്റെ കൽപ്പനകളെ നിരസിക്കുകയും ചെയ്തു എന്നതാണ് കുറ്റാരോപണം. ശുശ്രൂഷിയ്ക്കപ്പെടാനല്ല ശുശ്രൂഷിയ്ക്കാനും സ്വന്തം ജീവിതം അനേകർക്കു സമർപ്പിക്കുവാനുമാണ് അപ്പസ്തോല പിൻഗാമികളായ മെത്രാൻമ്മാർക്ക് യേശുക്രിസ്തു നൽകിയിരിക്കുന്ന ദൗത്യം. അതുപോലെ യജമാനത്തം പുലർത്തരുതെന്നും പ്രമാണിത്തം ചമയരുതെന്നും അധികാരം പ്രയോഗിക്കരുതെന്നും ഭരണം നടത്തരുതെന്നും യേശുക്രിസ്തു കൽപ്പിച്ചിട്ടുള്ളതാണ്. എന്നാൽ മെത്രാന്മാർ യേശുക്രിസ്തുവിന്റെ കൽപ്പനകളെ ധിക്കരിച്ചുകൊണ്ട് സാത്താന്റെ മാർഗ്ഗമാണ് പിന്തുടരുന്നത്. അതിനായി ക്രിസ്തീയതയ്ക്കും ഇന്ത്യൻ ഭരണഘടനയ്ക്കും എതിരായ വത്തിക്കാൻ രാഷ്ട്രത്തിന്റെ മെത്രാൻ ഏകാധിപത്യ ഭരണമായ കാനൻ നിയമമാണ് അവലംബമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് രൂപതകൾതോറും വത്തിക്കാൻരാഷ്ട്ര കോടതികളും കോടതി നടപടികൾക്ക് കോർട്ട് ഫീസും കുറ്റവിചാരണകളും ഫൈനും ശിക്ഷാവിധികളും രൂപതാ മെത്രാന്മാർ സമാന്തരമായി ഈ രാജ്യത്ത് പ്രാബല്യത്തിലാക്കിയിരിക്കുകയാണ്. ഈ നിയമങ്ങളേയോ ഇവയിൽ നിന്ന് ഉളവാകുന്ന കാര്യങ്ങളേയോ സംബന്ധിച്ച് മെത്രാനെ ആശ്രയിക്കുകയല്ലാതെ ക്രൈസ്തവ വിശ്വാസികൾ ഇവയെ എതിർക്കാനോ രാജ്യത്തെ നിയമ സംവിധാനങ്ങൾ മുഖേന ഇതിനെതിരെ നടപടികൾ നടത്താനോ പാടില്ല എന്ന് വിലക്കിയിരിക്കുകയാണ്. ജനാധിപത്യ പരിഷ്കൃത രാജ്യത്ത് നടമാടുന്ന ഇത്തരം ക്രൂരതകൾക്കെതിരെ സർക്കാരും ജുഡീഷ്യറിയും നടപടികൾ സ്വീകരിക്കാത്തത് മൂലം കുറ്റകൃത്യ പരമ്പരകൾക്ക് വഴി തുറന്നിരിയ്ക്കുകയാണ്. ഇത് ഭരണകർത്താക്കളുടെ സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും സ്വതന്ത്ര പരമാധികാര രാജ്യമായ ഭാരതത്തോടുള്ള കൂറില്ലായ്മയുമാണ്.

മെത്രാൻമ്മാരുടെ മേൽ വിവരിച്ച രാജ്യദ്രോഹം അടക്കമുള്ള കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾക്കുവേണ്ടി കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ (CLA ) 14-07- 2007- ന് കേരള സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുള്ളതാണ്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ചീഫ് സെക്രട്ടറി ക്രമസമാധാന വകുപ്പിലെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തിച്ച് നടപടികൾ സ്വീകരിയ്ക്കുന്നതിന് വേണ്ടി No . 73022 /J1 / 2007/Home – പ്രകാരം 07-08 -2008 -ന് ഓർഡർ പുറപ്പെടുവിച്ച് സംസ്ഥാന ഡി.ജി.പിയ്ക്ക് കൈമാറി. എന്നാൽ മെത്രാന്മാരുടെ സ്വാധീന സമ്മർദ്ദങ്ങൾക്ക് വഴങ്ങിയ സർക്കാർ പരാതിയിൻമ്മേൽ സത്യസന്ധമായ അന്വേഷണം നടത്തിക്കാതെ ഡി.ജി.പി ആയിരുന്ന ജേക്കബ് പുന്നുസിനെ കൊണ്ട് കുറ്റവാളികളെ സംരക്ഷിക്കുന്ന കള്ള റിപ്പോർട്ട് തയ്യാറാക്കിച്ച് ആഭ്യന്തരവകുപ്പിന് കൈമാറ്റം ചെയ്യിച്ച് പരാതി അട്ടിമറിക്കുകയാണുണ്ടായത്. ആകയാൽ നീതിബോധത്തിലൂടെ രാജ്യത്തിൻ്റെ പരമാധികാരവും അഖണ്ഡതയും കാത്ത് സംരക്ഷിയ്ക്കാനും പൗരാവകാശങ്ങളും പൗരസ്വാതന്ത്ര്യവും സംരക്ഷിയ്ക്കുവാനും വേണ്ടി മെത്രാൻമ്മാരുടെ മേൽവിവരിച്ച കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ സ്വീകരിയ്ക്കണമെന്ന് പ്രതിബദ്ധതയും കർത്തവ്യബോധവുമുള്ള ഭരണകർത്താക്കളോടും ന്യായാധിപൻമ്മാരോടും കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ ഈ പ്രസ്താവന വഴി വീണ്ടും ആവശ്യപ്പെടുന്നതായി കാത്തലിക് ലോമെൻസ് അസ്സോസിയേഷൻ സെക്രട്ടറി എം. എൽ . ജോർജ് അധ്യക്ഷനായ യോഗം വ്യക്തമാക്കി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close