
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പതിനൊന്ന് ദിവസം മുന്‍പാണ് ഇത്തവണ ഫലപ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലങ്ങള്‍ മെയ് ഒമ്പതിന് പ്രഖ്യാപിക്കും. ഇക്കൊല്ലം എസ് എസ് എല്‍ സി പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാര്‍ഥികളാണ്. ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി. 70 ക്യാമ്പുകളിലായി 10863 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്തു.