KERALAlocaltop news

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: ഇൻസ്പക്ടറെ ബലിയാടാക്കിയ ഡിജിപിക്കെതിരെ സേനയിൽ അമർഷം

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ യഥാർഥ വിഷയം സ്ത്രീധനമല്ലെന്ന് സൂചന. വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കകം സ്റ്റേഷനിലെത്തിയ കുടുംബ പ്രശ്നം ആദ്യം പൊലീസ്‌ പരിഹരിച്ചത് യഥാർഥ വില്ലൻ മൊബൈൽ ഫോൺ ആണെന്ന ധാരണയിലായിരുന്നു. സ്റ്റേഷനിൽ ഒത്തുതീർപ്പായി ഭാര്യയും ഭർത്താവും കൈകൊടുത്ത് പിരിഞ്ഞ് വിട്ടിലെത്തിയ ശേഷം ഇരു വീട്ടുകാരും തമ്മിലുണ്ടായ തർക്കമാണ് സ്ത്രീധന പീഡനത്തിലെത്തിയതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

പ്രത്യേക മാനസിക നിലയുള്ള ആ ളാണ് ജർമനിയിൽ ജോലി ചെയ്യുന്ന രാ ഹുൽ. സ്വാർഥത കൂടുതൽ ആയത് കൊണ്ട് തന്നെ വിവാഹ നിശ്ചയശേഷം ആദ്യ ഭാര്യയുടെ മേൽ കർശന നിയന്ത്രണവും ആധിപത്യവും സ്‌ഥാപി ക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. ഭാര്യയെ ജർമനിയിലേക്ക് കൊണ്ട് പോകാൻ ഇരു വീട്ടുകാരും തീരുമാനിച്ചിരുന്നതിനാ ൽ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഭാര്യ തന്നെ മാ ത്രം സ്നേഹിക്കുകയും ഫോൺ ചെയ്യുകയും ചെയ്താൽ മതിയെന്ന അമിത സ്വാർഥത ഇരുവർക്കുമിടയിൽ തുടക്കത്തിൽ തന്നെ അസ്വസ്ഥതയുണ്ടാക്കിയതായി പറയുന്നു. രാഹുലുമായി പൊരുത്തപ്പെട്ടുപോകാനാകില്ലെന്ന് ബോധ്യപ്പെട്ടതോടെ ആദ്യഭാര്യ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ജർമനിയിലേക് തിരികെ പോകും മുൻപ് വിവാഹം കഴിക്കണ മെന്ന വാശിയാണ് രാഹുലിന്റെ രണ്ടാം വിവാഹത്തിൽ എത്തിച്ചത്. മുൻപ്‌ തന്നെ പറവുർ സ്വദേശിയായ പെൺകുട്ടി രാഹുലിന്റെ വീട്ടിൽ അയാളുടെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസിച്ചിരുന്നത്രെ. ആദ്യ ദിവസങ്ങളിൽ തന്നെ പെൺകുട്ടിയുടെ ഫോണിലേക്ക് വന്ന വി ഡിയോ കോളുകളും സന്ദേശങ്ങളും രാഹുലിൽ അസ്വസ്ഥത ഉണ്ടാക്കിയിരു ന്നു. ഇതേചൊല്ലി തർക്കങ്ങളും ഉണ്ടായി. എന്നാൽ വ്യക്തിപര സൗഹൃദങ്ങൾ ഉപേക്ഷിക്കാൻ പെൺകുട്ടി തയാറായില്ല. നീ എന്നെ മാത്രം വിളിക്കുകയും താൻ ഫോൺ ചെയ്താൽ മാത്രം
എടുക്കുകയും ചെയ്ത‌ാൽ മതിയെന്നായിരുന്നു രാഹുലിന്റെ നിലപാട്. മർദനം ഏറ്റദിവസം ഇരുവരും ബീച്ചിൽ പോവുകയും മദ്യപിക്കുകയും ചെ പെയ്‌തിരുന്നതായി പെൺകുട്ടിയും സമ്മ തിച്ചിട്ടുണ്ട്. എന്നാൽ രാത്രി വൈകി വി ട്ടിലെത്തിയ ശേഷവും ഫോണിൽ കോ ൾ വന്നതോടെ ഇതേ ചൊല്ലി വഴക്കു ണ്ടാവുകയും രാഹുൽ ക്രൂരമായി പെൺകുട്ടിയെ മർദിക്കുകയായിരുന്നു. പിറ്റേന്ന് അടുക്കള കാണാനെന്ന പേരിൽ വീട്ടിലെത്തിയ പെൺകുട്ടിയുടെ ബന്ധുക്കളുടെ നിർദേശ പ്രകാരമാണ് പെൺകുട്ടി പരാതിയുമായി സ്റ്റേഷനിലെത്തിയത്. എന്നാൽ വിവാഹം കഴിഞ്ഞ് ആറ് ദിവസം മാത്രം പിന്നിട്ട ദാമ്പത്യ ബന്ധം സംസാരിച്ച് ഒത്തുതീർപ്പിലെത്തിക്കാനാണ് സി ഐ ആദ്യം ശ്രമിച്ചത്. ഇവരുടെ സംസാരത്തിൽ നിന്ന് മൊബൈൽ ഫോണാണ് വില്ലനെന്ന് തിരിച്ചറിഞ്ഞ സി ഐ ഇരുകൂട്ടരുമായും സംസാരിച്ച് രമ്യതയിലെത്തി ക്കുകയായിരുന്നു. ഇരുവരെയും ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും സം സാരിച്ച പൊലീസ് ഉദ്യോഗസ്ഥർ പരാ തിയില്ലെന്ന് പറഞ്ഞ് രണ്ടു പേരും കൈ കൊടുത്തു പിരിഞ്ഞതിൽ ആശ്വാസം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. കുടുംബ വഴക്കിന്റെ പേരിൽ ഭാര്യയെ മർദിച്ചാൽ കടുത്തനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും രാഹുലിന് സി ഐ നൽകിയിരുന്നതായി സംഭവ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ പറയുന്നു. പെൺകുട്ടികളെ വിട്ടിൽ അടച്ചിടാ ൻ കഴിയില്ലെന്നും അവരുടെ സൗഹൃദ ങ്ങളെയും സ്വകാര്യതയെയും മാനിക്കണമെന്നും നല്ല സൗഹൃദങ്ങളെ തെറ്റിദ്ധരിക്കരുതെന്നും ഉപദേശിച്ച് രാഹുലിന്റെ തോളിൽ തട്ടിയാണ് സി ഐ യാ ത്രയാക്കിയത്. ഇതാണ് പിന്നീട് രാഹു ലിന്റെ തോളിൽ കയ്യിട്ട് പോലീസ് ദ്യോഗസ്ഥർ പരാതിക്കാരെ അപമാനിച്ചു എന്ന തരത്തിൽ വ്യാഖ്യാനിച്ചതെന്നും പൊലീസുകാർ പറയുന്നു. എന്നാൽ വിട്ടിൽ മടങ്ങിയെത്തിയ രാഹുൽ സഹോദരിയോട് വഴക്കിനിടയിൽ കാര്യങ്ങൾ പറയുകയും പിന്നീട് കുടുംബങ്ങൾ തമ്മിൽ വഴക്കിലേക്ക് നീങ്ങുകയുമായിരുന്നു. സ്ത്രീധന പീഡനം എന്നൊന്ന് പരാതിയായി പെൺകുട്ടിയോ വീട്ടുകാരോ പറഞ്ഞിട്ടില്ലെന്നും പോലീസ് ഓർക്കുന്നു.

കുടുംബ വഴക്കുമായി എത്തുന്നവരെ കൗൺസലിംഗ് നടത്താമെന്ന് സുപ്രിം കോടതി ഉത്തരവും ഡിജിപിയു ടെ സർക്കുലറും നിലനിൽക്കെ മികച്ച ട്രാക്ക് റെക്കോഡുള്ള ഒരു ഉദ്യോഗസ്ഥനെ അന്യായമായി സസ്പെൻഡ് ചെയ്‌തതിൽ സേനയിൽ താഴെത്തട്ട് മുതൽഅമർഷം പുക യുകയാണ്. വിശദീകരണം പോലും ചോദിക്കാതെയാണ് സി ഐയെ സ സ്പെൻഡ് ചെയ്‌തത്‌. രാത്രി പട്രോ ളിംഗ് ഡ്യൂട്ടിക്കിടെ ചാനലിൽ വന്ന വാർത്ത സ്ക്രീൻ ഷോട്ടായി ലഭിച്ചപ്പോഴാ ണ് സി ഐ സസ്പെൻഷൻ വാർത്ത അറിഞ്ഞത് പൊലീസ് സ്റ്റേഷനുകളി ൽ വരുന്ന കുടുംബപ്രശ്‌ങ്ങളിൽ എ ല്ലാം എഫ് ഐ ആർ ഇടാൻ തുടങ്ങിയാൽ മാസം നൂറോളം എഫ് ഐ ആ റുകൾ ഇടേണ്ടി വരുമെന്നും കോടതി കളുടെ പ്രവർത്തനം തന്നെ താറുമാ റാകുമെന്നും പൊലീസുകാർ തന്നെ പറയുന്നു. വിവാഹം കഴിച്ച് ദിവസങ്ങ ൾക്കുള്ളിൽ പരാതിയുമായി സ്റ്റേഷനി ലെത്തിയ ദമ്പതികളെ കേസെടുത്ത് വേർപിരിക്കുന്നതിനു പകരം പരസ്‌പര സമ്മതത്തോടെ ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് കുടുംബ സ്നേഹിയായ സിഐ ശ്രമിച്ചതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. കാള പെറ്റു എന്നു കേട്ടയുടൻ കയറെടുത്ത ഡിജിപിയുടെ നടപടിയെ വിമർശിച്ച് പോലീസ് വാട്സ്ആപ് ഗ്രൂപ്പുകളിൽ സന്ദേശങ്ങളും ട്രോളുകളും പറക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close