കോഴിക്കോട് : കേന്ദ്രാവിഷ്കൃതമായ സമഗ്ര ശിക്ഷ കേരളം (എസ്.എസ്. കെ ) പദ്ധതിയിൽ ഏപ്രിൽ മാസത്തെ വേതനം മുടങ്ങി. 2886 സ്പെഷ്യൽ എജുക്കേറ്റർ ന്മാർ , 2500 ഓളം സ്പെഷ്യലിസ്റ്റ് അധ്യാപകർ , ട്രെയ്നർ ന്മാർ ഉൾപ്പെടെ 6000 ത്തോളം പേരുടെ ശമ്പളമാണ് മുടങ്ങിയത്. അതേസമയം, ഒരു വിഭാഗം ജീവനക്കാർക്ക് മാത്രം ശമ്പളം നൽകാൻ ഉത്തരവിറക്കി എസ്.എസ്. കെ പ്രൊജക്ട് ഡയരക്ടർ വിവേചനം കാണിച്ചെന്നും ആരോപണമുയർന്നു. എസ്.എസ് കെ യിൽ 60 ശതമാനം ഫണ്ട് കേന്ദ്ര സർക്കാറാണ് നൽകുന്നത്.:40 ശതമാനമാണ് സംസ്ഥാന സർക്കാർ വിഹിതം . നടപ്പ് സാമ്പത്തിക വർഷത്തെ കേന്ദ്ര ഫണ്ട് ലഭിക്കാൻ വൈകിയതാണ് വേതനം മുടങ്ങാൻ കാരണമത്രെ . ഡപ്യൂട്ടേഷൻ ജീവനക്കാരായ സംസ്ഥാനത്തെ 168 ബ്ലോക്ക് റിസോഴ്സ് സെൻ്ററുകളിലായുള്ള 504 അധ്യാപക പരിശീലകർ , കരാർ അധ്യാപകരായ 2886 സ്പെഷ്യൽ എജുക്കേറ്റർമാർ , ദിവസ വേതനക്കാരായ 1000 ത്തോളും ക്ലസ്റ്റർ കോഡിനേറ്റർമാർ ,168 ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ന്മാർ ,14 ജില്ല പ്രൊജക്ട് കോർഡിനേറ്റർമ്മാർ , ജില്ല ഓഫിസുകളിലെ 56 പ്രോഗ്രാം ഓഫീസർ ന്മാർ എന്നിവരുടെ വേതനമാണ് മേയ് പകുതി പിന്നിട്ടിട്ടും നൽകാൻ കഴിയാത്തത്.
സംസ്ഥാന സർക്കാറിൻ്റെ അഡ്വാൻസ് ഫണ്ട് ലഭ്യമാക്കി എസ്.എസ്. കെ യിലെ ശമ്പളം ലഭിക്കാത്ത അധ്യാപകരുൾപ്പെടെയുള്ളവർക്ക് വേതനം നൽകാനുള്ള നടപടികൾ അധികൃതർ തുടങ്ങിയതായി പറയുന്നു. അടുത്ത ആഴ്ച വേതനം നൽകുമെന്ന് എസ്. എസ്. കെ വൃത്തങ്ങൾ പറഞ്ഞു . പ്രോജക്ടിലെ കരാർ , ദിവസവേതനക്കാരായ അധ്യാപകരാണ് ശമ്പളം മുടങ്ങിയതിനാൽ ബുദ്ധിമുട്ടുന്നത്.
അതേ സമയം ,ശബള വിതരണത്തിൻ്റെ ആദ്യഘട്ടമായി ഓഫീസ് ജീവനക്കാരായ ബി. ആർ. സി അക്കൗണ്ടൻ്റുമാർ , ഡാറ്റ എൻട്രി ഓപറേറ്റേഴ്സ് , എം. ഐ.എസ് , അറ്റൻഡർ , ആയ തുടങ്ങിയ ജീവനനക്കാരുടെ ഏപ്രിൽ മാസത്തെ വേതനം നൽകാൻ മേയ് 15 ന് ഉത്തരവിറക്കി. എസ്.എസ് . കെ സ്റ്റേറ്റ് പ്രോജക്ട് ഡയരക്ടർ ഡോ. എ.എസ്. സുപ്രിയയാണ് ഇതുസംബന്ധിച്ച് സർക്കുലറിൽ നിർദേശം നൽകിയത്. അതേസമയം , എസ്.എസ് . എ സ്റ്റേറ്റ് പ്രോജക്ട് ഓഫീസിലെ ജീവനക്കാർക്ക് നേരത്തെ ശമ്പളം നൽകിയതായും ആക്ഷേപമുണ്ട്