തിരുവല്ല : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ദളിത് ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ബാലകൃഷ്ണന് കമ്മീഷന് മുമ്പാകെ നിവേദനം സമര്‍പ്പിക്കുന്നതിനുമായി നാഷണല്‍ ദളിത് ക്രിസ്ത്യന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. തിരുവല്ല കൊമ്പാടി എ. എം. എം. ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെയ് 25 ശനിയാഴ്ച രാവിലെ 10.30 മുതല്‍ 4.30 വരെ നടക്കുന്ന കോണ്‍ക്ലേവില്‍ കെ.സി.സി. പ്രസിഡന്റ് അലക്സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, കെ.സി.സി. ദളിത് കമ്മീഷന് ചെയര്മാന് ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ്, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്, മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മന്‍, ലൂഥറന്‍ സഭാ സിനഡ് പ്രസിഡന്റ് റവ. മോഹന്‍ മാനുവേല്‍ എന്നിവര്‍ പ്രസംഗിക്കും.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ദളിത് ക്രിസ്ത്യന്‍സ് ദേശീയ പ്രസിഡന്റ് വി.ജെ. ജോര്‍ജ്, ദളിത് കത്തോലിക്ക മഹാജനസഭാ സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍, കെ.സി.സി. വൈസ് പ്രസിഡന്റ് ഷിബി പീറ്റര്‍, നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് പോര് ജസ്റ്റീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയ്സ് പാണ്ടനാട്, ഗവേഷകനും ചരിത്രകാരനുമായ ഡോ. വിനില്‍ പോള്‍, കെ.സി.സി. മുന്‍ വൈസ് പ്രസിഡന്റ് ഡോ. സൈമണ്‍ ജോണ്‍, റിട്ട. അഡീഷണല്‍ നിയമ സെക്രട്ടറി ജേക്കബ് ജോസഫ്, ആക്ടിവിസ്റ്റുകളായ ടി. എം. സത്യന്, ജെസി പീറ്റര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും എന്ന് കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അറിയിച്ചു.