കൊച്ചി: മദ്യപാനവും സാത്താൻ പൂജയും പ്രോത്സാഹിപ്പി ക്കുന്ന സിനിമകൾക്കെതിരെ ബിഷപ് ജോസഫ് കരിയിൽ. കൊച്ചിയിൽ കുട്ടികൾക്കായി സിറോ മലബാർസഭ സംഘടിപ്പിച്ച പരി പാടിയിൽ ലൂസിഫർ, ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ സിനിമകളെ പേരെടുത്ത് പറഞ്ഞാണ് രൂക്ഷമായി വിമർശിച്ചത്. ‘ഇല്യൂമിനാറ്റി പാട്ട്’ എന്ന പേരിലെ ഇത്തരം സിനിമകളിലെ അവതരണം സഭാ വിശ്വാസങ്ങൾക്ക് എതിരാണെന്നും ഇങ്ങനെയുള്ള സിനിമകളെ നല്ല സിനിമ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ആവേശം’ സിനിമയിൽ മുഴു സമയവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവൻ നേരവും. അക്രമവും അടിപിടിയുമാണ് മുഴുവൻ. ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാൻ പറഞ്ഞാൽ എല്ലാവരും ഇല്യൂമിനാറ്റി എന്ന് പറയും. ഇല്യുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങൾക്ക് എതിരായ സമീപനക്കാരുടേതാണെന്ന് പലർക്കും അറിയില്ല. നമ്മുടെ മതത്തിനും മറ്റെല്ലാറ്റിനും എതിരുനിൽക്കുന്ന സംഘടനയാണത്. പ്രേമലു , ലൂസിഫർ സിനിമയെടുത്താലും അവിടെയും അടിയും കുടിയുമൊക്കെ തന്നെയാണ്. ഇത്തരം സിനിമകൾ എന്ത് സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിൽ മദ്യനയത്തിൽ മാറ്റം വരുത്തുന്നത് ജനവഞ്ചനയാണെന്ന് സഭ വിമർശിച്ചിരുന്നു