KERALAlocaltop news

സർക്കാരിൻ്റെ കൈയിൽ കാൽ കാശില്ല : ഖജനാവ് നിറയ്ക്കാൻ പോലീസ് സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾ പൊളിച്ചു വിൽക്കാൻ ഉത്തരവ്

കോഴിക്കോട് : ശമ്പളവും പെൻഷനും ക്ഷേമ പെൻഷനുമടക്കം കൊടുക്കു തീർക്കാനാവതെ നട്ടം തിരിയുന്ന സർക്കാർ പോലിസ് സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്നു. പലവിധ കേസുകളിൽപ്പെട്ട് പോലീസ് കണ്ടുകെട്ടിയ വാഹനങ്ങളും പോലിസ് വകുപ്പിലെ കണ്ടംചെയ്ത വാഹനങ്ങളും ഉടൻ പൊളിച്ചു വിൽക്കാൻ പോലീസിലെ ഉപവകുപ്പായ മോട്ടോർ ട്രാൻസ്പോപോർട്ട് (എംടി) ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തി  ഇന്നലെയാണ് ആഭ്യന്തര വകുപ്പ് ജോയിൻ്റ് സെക്രട്ടറി കെ.സി. പ്രസീത 1507/2024/ HOME നമ്പറിൽ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉള്ള പോലീസ് സ്റ്റേഷനുകളിൽ ഒരോന്നിലും ഡസൻ കണക്കിന് കണ്ടുകെട്ടിയ വാഹനങ്ങൾ ഉണ്ട്. ടിപ്പർ , ചരക്കു ലോറികൾ, കാറുകൾ ,ജീപ്പുകൾ, ബസുകൾ, ട്രാവലറുകൾ, ഇരു ചക്ര വാഹനങ്ങൾ തുടങ്ങിയവ ഇതിൽ പെടും. ഓരോ മോട്ടോർ ട്രാൻസ്പോർട്ട് അധികാരപരിധിയിൽ വരുന്ന ഇത്തരം വാഹനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൊളിച്ച് വിറ്റ് പണം ഉടൻ ഖജനാവിൽ അടക്കണമെന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. ഇരുമ്പു വില എം.ടി വിഭാഗം ഇൻസ്പെക്ടർക്ക് നിശ്ചയിക്കാം. ആറു മാസത്തെ കാലാവധിക്കുള്ളിൽ ഇത്തരം വാഹനങ്ങളെല്ലാം ഇരുമ്പുവിലയ്ക്ക് പൊളിച്ചു വിൽക്കാനാണ് ഉത്തരവ്. കാരണം സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി പരമദയനീയമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close