KERALAlocaltop news

കൊടുങ്കാറ്റിൽ തെയ്യപ്പാറ അഗ്രി ഫാമിൽ വ്യാപക കൃഷി നാശം

അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

കോടഞ്ചേരി : കൊടുങ്കാറ്റിൽ തെയ്യപ്പാറ അഗ്രി ഫാമിൽ വ്യാപക കൃഷി നാശം.
കഴിഞ്ഞദിവസം വീശി അടിച്ച കൊടുങ്കാറ്റിലും ഇടിമിന്നലിലും താമരശ്ശേരി കാർഷിക ജില്ല ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്യുന്ന തെയ്യപ്പാറ അഗ്രി ഫാമിൽ ലക്ഷങ്ങളുടെ കൃഷിനാശം . പാതി വളർച്ചയെത്തിയ 5000ത്തിൽ പരം ചുവടു കപ്പയും നൂറിൽപരം കായ്ച്ച ‘ ഹൈബ്രിഡ് വിയറ്റ്നാം എർലി പ്ലാവുകളും നിലംപൊത്തി. കൂടാതെ ഹൈബ്രിഡ് ഫലവൃക്ഷത്തൈകളും പഴ  വൃക്ഷതൈകളും അഗ്രി ഫാമിലെ പോളി ഹൗസും ഗ്രീൻ നെറ്റടക്കം  കാറ്റിൽ നിലംപൊത്തി. ഇടിമിന്നലിൽ രണ്ട് മോട്ടോറുകൾ കത്തിപ്പോവുകയും സോളാർ സിസ്റ്റം തകരാറിലാവുകയും ചെയ്തു .5 ലക്ഷത്തിൽ കൂടുതൽ രൂപയുടെ കൃഷിനാശം സംഭവിച്ചതായിട്ടാണ് കണക്കാക്കുന്നത് എന്ന് ഇൻഫാം രൂപത ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ, പ്രസിഡൻറ് അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ എന്നിവർ വിലയിരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close