കോഴിക്കോട്: ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2024 പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ മാധവ് മനുവിനെ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് (എ.ഇ.എസ്.എല്‍) അനുമോദിച്ചു. അഖിലേന്ത്യാ തലത്തില്‍ 348ാം റാങ്കാണ് കോഴിക്കോട് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയായ മാധവ് മനുവിന്. അനുമോദന ചടങ്ങില്‍ ആകാശ് എന്‍ജിനീയറിംഗ് വിഭാഗം അക്കാദമിക് ഹെഡ് അബ്രഹാം സി. ഫിലിപ്പ് മാധവ് മനുവിന് ഉപഹാരം നല്‍കി.
കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ആകാശ് നല്‍കുന്ന ഉയര്‍ന്ന നിലവാരമുള്ള പരിശീലനത്തിന്റെയും തെളിവാണ് മാധവ് മനുവിന്റെ ഈ ശ്രദ്ധേയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള ആത്മവിശ്വാസവും അച്ചടക്കമുള്ള പഠന ഷെഡ്യൂള്‍ കര്‍ശനമായി പാലിക്കുന്നതുമാണ് വിജയത്തിന് കാരണമെന്ന് മാധവ് മനു പറഞ്ഞു.
ബാങ്ക് ഓഫ് ബറോഡ കോഴിക്കോട് മെയിന്‍ ബ്രാഞ്ച് ചീഫ് മാനേജര്‍ എം.പി മനുവിന്റെയും കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്. ശ്രീജ പിള്ളയുടെയും മകനാണ് മാധവ് മനു. ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശികളായ ഇവര്‍ ഇപ്പോള്‍ വെസ്റ്റ്ഹില്ലിലാണ് താമസം. കോഴിക്കോട് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന അനുമോദന ചടങ്ങില്‍ ബ്രാഞ്ച് മേധാവി വിനായക് മോഹന്‍, ഏരിയാ സെയില്‍സ് മേധാവി കെ. സംഷീര്‍ എന്നിവരും പങ്കെടുത്തു.