കോഴിക്കോട്: കോവിഡാനന്തര ഹൃദ്രോഗ സാധ്യതയെ പ്രതിരോധിക്കാൻ മൈക്രോ ചെക്ക് ഒരുക്കുന്ന പരിശോധനാ പദ്ധതിക്ക് കൈ കൊടുത്ത് പൊലീസ്. കോവിഡ് ഭേദമായവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഹൃദയപരിചരണത്തിനുള്ള പരിശോധനാ സംവിധാനമൊരുക്കുന്നത്. പൊലീസ് കമ്മിഷണർ ഓഫിസിൽ ഇന്നലെ നടത്തിയ പരിശോധനയിൽ നൂറിലേറെ സേനാംഗങ്ങൾ പങ്കെടുത്തു. പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാഗീഷ്. പി.ആർ. ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ പൊലീസുകാർക്ക് പരിശോധന നടത്തിയത്. ഒറ്റ രക്തസാംപിൾ ഉപയോഗിച്ചുള്ള 40 ടെസ്റ്റുകളിലൂടെയാണ് കോവിഡ് അനുബന്ധ പ്രശ്നങ്ങൾ ഉണ്ടോയെന്ന് തിരിച്ചറിയുക.
ലളിതമായ രക്തപരിശോധനയിലൂടെ ഹൃദയാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാനാകും. കുറഞ്ഞ ചെലവിൽ വീട്ടിലെത്തി സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തിക്കൊടുക്കുന്നതാണ് പദ്ധതി. പരിശോധനാ ഫലങ്ങൾ വിദഗ്ധ ഡോക്ടർമാരുമായി ഫോണിൽ ചർച്ച ചെയ്യാനുള്ള സൗകര്യവുമൊരുക്കും.
കമ്മിഷണർ ഓഫിസിലെ പരിശോധനയുടെ ഭാഗമായുള്ള ചടങ്ങിൽ കെപിഎ ജില്ലാ പ്രസിഡന്‍റഅ ഷാജു അധ്യക്ഷത വഹിച്ചു. രതീഷ് ചെറുകുളത്തൂർ, റഷീദ്, സുനിൽ, ധന്യ തയ്യിൽ എന്നിവർ സംസാരിച്ചു.
മൈക്രോ ചെക്ക് പരിശോധനയുടെ കൂടുതൽ വിവരങ്ങൾക്ക് 9072394777 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.