KERALAlocaltop news

റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ ദുരൂഹ തിരോധാനം: നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

** പ്രതികൾ വിലസുന്നു, പോലീസ് നിസംഗത വെടിയണം

ബാലുശ്ശേരി : പത്ത് മാസം മുൻപ് കോഴിക്കോട് നഗരത്തിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്രമുഖ റിയൽ എ‌സ്റ്റേറ്റ് വ്യാപാരി കോക്കല്ലൂർ എരമംഗലം ആട്ടൂർ മുഹമ്മദിനെ (മാമി) ഉടൻ കണ്ടെത്തി തിരോധാനത്തിലെ ദുരൂഹത നീക്കണമെന്നു ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ജനകീയ കൺവൻഷനിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്സയിനാർഎമ്മച്ചംകണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.പി.പ്രേമ, ബ്ലോക്ക് മെംബർ സി.കെ.രാജീവൻ, കെ.രാമചന്ദ്രൻ, കെ.ഷാജി, കെ.അഹമ്മദ്കോയ, മുസ്‌തഫ ദാരുകല, സുധി തുരുത്യാട്, പി. രാജേഷ് കുമാർ, അസ്ലം ബക്കർ, എ.കെ.ഹസ്സൻ, ഭരതൻ പുത്തൂർവട്ടം എന്നിവർ പ്രസംഗി ച്ചു. ആട്ടൂർ മുഹമ്മദിനെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട്  നാട്ടുകാർ ടൗണിൽ പ്രകടനം നടത്തി.  മാമി ഒളിവിൽ പോയതല്ല, ആരോ തട്ടിക്കൊണ്ടുപോയതാണ്. സംശയമുള്ളവരിൽ പലരും കോഴിക്കോട് നഗരത്തിൽ ഇപ്പോഴും വിലസുന്നുണ്ട്. മാമിക്കെതിരെ അപവാദ പ്രചാരണം നടത്തിയവരെയും, കേസ് വഴി തിരിച്ചു വിടാൻ സജീവമായി ഇടപെട്ടവരേയും നാട്ടുകാർ സംശയിക്കുന്നു. പോലീസിനെ ആരോ മൂക്കുകയർ ഇടാൻ ശ്രമിക്കുന്നതായി നാട്ടുകാരും ബന്ധുക്കളും സംശയിക്കുന്നു. ഉമ മഠത്തിൽ, ആരിഫ ബീവി, സി.രാ ജൻ, എ.പി.വേലായുധൻ, സി.വി. ബഷീർ, കെ.സലീം, എൻ.കെ.ന സീർ, നാസർ കുന്നക്കൊടി, അഷ്റഫ് ബാലുശ്ശേരി, സി.കെ. ഹക്കീം, മനാഫ് പനായി, അബ്‌ദു ല്ല ആട്ടൂർ, റല ആട്ടൂർ എന്നിവർ നേതൃത്വം നൽകി.

ഭാരവാഹികൾ: പി.രാജേഷ് കു മാർ (ചെയ), അസ്ല‌ം ബക്കർ (ജന. കൺ), എ.കെ.രവീന്ദ്രൻ (ട്രഷറർ). പോലീസിൻ്റെ കള്ളക്കളി അവസാനിപ്പിച്ച് കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉടൻ കോഴിക്കോട് നഗരത്തിലും ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close