INDIAKERALAlocaltop news

സ്പൈസ്ജറ്റിൻ്റെ ഗുരുതര വീഴ്ച നൂറുകണക്കിന് യാത്രക്കാർ ദുബൈയിൽ വലഞ്ഞു

 ദുബൈ::

പെരുന്നാളിന് നാട്ടിൽ കുടുംബ ത്തോടൊപ്പം കൂടുവാനായി 25000 മുതൽ 36000 രൂപ വരെ നൽകി സ്പൈസ്ജ റ്റിൻ്റെ ദുബായ്- കരിപ്പൂർ SG – 54 വിമാനത്തിന് ടിക്കറ്റെടുത്ത 180 ഓളം യാത്രക്കാർ വഞ്ചിതരായി. തിങ്കളാഴ്ച അർധരാത്രിയോടെ ദുബായ് വിമാനത്താവളത്തിലെത്തി നടപടിക്രമ ങ്ങൾ പൂർത്തിയാക്കി ഇന്ന് ചൊവ്വാഴ്ച്ച പുലർച്ചെ 3.40 ന്   പറന്നുയരേണ്ടി SG54 വിമാനമാണ് യന്ത്ര തകരാരുമൂലം സർവീസ് തടസമായത് –

അന്താരാഷ്ട്ര നിയമമനുസരിച്ച് വിമാന സർവീസ് സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയാൽ യാത്രക്കാർക്ക് ഹോട്ടൽ സൗകര്യം നൽകണം – എന്നാൽ സൈപസ്ജറ്റ് മുഴുവൻ യാത്രക്കാ ർക്കും അന്താരാഷ്ട്ര ചട്ടങ്ങൾക്ക് അനുസ്യ തമായ സൗകര്യങ്ങൾ നൽകിയില്ല എന്ന് യാത്രക്കാർ പരാതിപ്പെട്ടു.  മണിക്കൂറുകളായി യാത്രക്കാർ വിമാനത്താവള ത്തിനുള്ളിൽ തന്നെ ഇരുന്ന് കഴിയുകയാ ണ്

കുഞ്ഞുങ്ങളും, സ്ത്രീകളും രോഗിക ളുമടക്കം ബുദ്ധിമുട്ടുകയാണ്. യു. എ. ഇ യുടെ ദീർഘദൂരങ്ങളിൽ നിന്നും ഭാര്യയെ യും ചെറിയ കുഞ്ഞിനേയും വിമാനത്താ വളത്തിൽ ഇറക്കി തിരിച്ചു പോയ ഭർത്താവ് ഫോണിൽ മലബാർ ഡെവലപ്മെൻ്റ് ഫോറം പ്രസിഡൻ്റ് കെ.എം. ബഷീറിനെ ബന്ധപ്പെട്ടിരുന്നു.

*ഇന്ന്  പുലർച്ചെ- 1.23  ആയപ്പോൾ യാത്രക്കാരെ സമാധാനിപ്പിക്കുവാൻ ബസ്സിൽ കയറ്റി ദുബായ് വിമാനത്താ വളത്തിൻ്റെ ടാർമാർക്കിലൂടെ ചുറ്റി കറക്കു ന്നതിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു – ദുബായ് റേഡിയോ, മാധമ പ്രവർത്തകർ വിഷയം ദുബായ് എയർ പ്പോർട്ട് അധികാരികളെ ധരിപ്പിക്കണ മെന്നും യാത്രക്കാ ർക്ക് നീതി ഉറപ്പാക്കു വാൻ വേണ്ടത് ചെയ്യ ണമെന്നും     മലബാർ ഡവലപ്പ്മെൻ്റ് ഫോറം പ്രസിഡൻ്റ് കെ.എം. ബഷീർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close