KERALAPoliticstop news

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും; തെരഞ്ഞെടുപ്പ് തോല്‍വിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും ഇഴകീറി പരിശോധിക്കാനാണ് നീക്കം

തിരുവനന്തുരം: സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും ഇഴകീറി പരിശോധിക്കാനാണ് നീക്കം. ഒപ്പം തിരുത്തല്‍ നടപടികളും നിര്‍ദേശിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സംഘടനാ തലത്തില്‍ തിരുത്തല്‍ നടപടിക്ക് തയ്യാറെടുക്കുകയാണ് സിപിഐഎം. തെരഞ്ഞെടുപ്പ്് പരാജയം വിശദമായി സെക്രട്ടറിയേറ്റ് യോഗം പരിശോധിച്ചു. സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെ വോട്ടു ചോര്‍ച്ച നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒപ്പം ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിച്ചതും ഗൗരവമായി കാണുന്നു. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ പോലും ബിജെപിക്ക് ചോര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച രാഷ്ട്രീയ-സാമൂഹിക സാഹചര്യം യോഗത്തില്‍ ഇഴകീറി പരിശോധിക്കും. ഒപ്പം തിരുത്തല്‍ നടപടികളും നിര്‍ദേശിക്കും. മൂന്ന് ദിവസം നീളുന്ന സംസ്ഥാന സമിതിക്ക് ശേഷം സെക്രട്ടേറിയറ്റ് വീണ്ടും ചേരും. സംസ്ഥാന സെക്രട്ടേറിയറ്റാണ് തിരുത്തല്‍ നടപടികളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. വന്‍തോതില്‍ വോട്ടു ചോര്‍ന്ന സ്ഥലങ്ങളില്‍ പരിശോധനയ്ക്കായി അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നതിലും സമിതി തീരുമാനമെടുക്കും. ആലത്തൂരില്‍ ജയിച്ച കെ രാധാകൃഷ്ണന് പകരം മന്ത്രിസ്ഥാനത്തേക്കുള്ള പുതിയ ആളെയും യോഗത്തില്‍ തീരുമാനിച്ചേക്കും.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close