കോഴിക്കോട്: കേരള എൻ.ജി.ഒ യൂണിയൻ്റെ 61-ാം സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. പൊതു സമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ സ്വാഗതസംഘം ചെയർപേഴ്സൺ മേയർ ഡോ.ബീന ഫിലിപ്പ് പതാക ഉയർത്തി. യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ, പ്രസിഡൻറ് എം.വി ശശിധരൻ എന്നിവർ നേതൃത്വം നൽകി.
രാവിലെ കോഴിക്കോട് ബീച്ചിലെ സ്വാതന്ത്ര്യ സമര രക്തസാക്ഷി സ്തൂപത്തിൽ നിന്നും ആരംഭിച്ച പതാകജാഥ സി.ഐ.ടി.യു ജില്ലാ ട്രഷറർ പി.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ട്രഷറർ വി.കെ ഷീജ ക്യാപ്റ്റനും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി സുനിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ.വിജയകുമാർ എന്നിവർ ജാഥാഗംങ്ങളുമായ പതാകജാഥയ്ക്ക് മീഞ്ചന്ത, പുതിയറ, മെഡിക്കൽ കോളേജ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
യൂണിയൻ മുൻ ജനറൽ സെക്രട്ടറി സി.എച്ച് അശോകന്റെ ഒഞ്ചിയത്തെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച കൊടിമരജാഥ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.പുഷ്പജ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.സാജൻ ജാഥാ ക്യാപ്റ്റനും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ. എസ്.നായർ, സംസ്ഥാന കമ്മിറ്റി അംഗം സി.ഗാഥ എന്നിവർ ജാഥാംഗങ്ങളുമായിരുന്നു. കൊടിമര ജാഥയ്ക്ക് തിക്കോടി, കൊയിലാണ്ടി, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
വൈകിട്ട് പതാക – കൊടിമര ജാഥകൾ ബീച്ച് റോഡിൽ സംഗമിച്ച് റാലിയായി ഫ്രീഡം സ്ക്വയറിൽ എത്തിയശേഷം സമ്മേളന നഗരിയിൽ പതാക ഉയർത്തി. ജൂൺ 22, 23, 24 തീയതികളിൽ കാലിക്കറ്റ് ട്രേഡ് സെൻ്ററിലാണ് സമ്മേളനം നടക്കുന്നത്.സമ്മേളനത്തോടനുബന് ധിച്ച് ഇന്ന് പ്രകടനവും പൊതുസമ്മേളനവും നടക്കും.3.30ന് ക്രിസ്ത്യൻ കോളേജിന് മുന്നിൽ നിന്നും ആരംഭിക്കുന്ന പ്രകടനം സി എച്ച് ഫ്ലൈഓവർ വഴി പൊതുസമ്മേളന നഗരിയിൽ അവസാനിക്കും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം ബഹു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജൂൺ 23ന് പ്രതിനിധി സമ്മേളനം ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർക്കായസ്ത ഉദ്ഘാടനം ചെയ്യും.