കോഴിക്കോട്: ലഹരിക്കെതിരെ സന്ധിയില്ലാ സമര പരിപാടികളുമായി കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഇന്‍ഡസ്ട്രി. നഗരങ്ങളില്‍ മാത്രം പിടിമുറുക്കിയിരുന്ന ലഹരിമാഫിയ ഗ്രാമപ്രദേശങ്ങളിലേക്കും അവരുടെ പ്രവര്‍ത്തനം വിപുലമാക്കിയ സാഹചര്യത്തില്‍ സമഗ്രബോധവത്കരണ പരിപാടികള്‍ അനിവാര്യമാണ്. ജുലൈ ഒമ്പതിന് ചേംബര്‍ ഭവനില്‍ ഇതുമായി ബന്ധപ്പെട്ട വിപുലമായ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. കോഴിക്കോട് എന്‍ ഐ ടിയുമായി ചേര്‍ന്ന് രൂപരേഖ തയ്യാറാക്കും. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി കേരളം ചാപ്റ്റര്‍, ബ്യുള്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍, ലയണ്‍സ്, റോട്ടറി എന്നിവര്‍ സഹകരിക്കും. എന്‍ ഐ ടി, കെ എം സി ടി, എം ഇ എസ്, എം എസ് എസ്, തണല്‍ എന്നിവരും പരിപാടിയുടെ ഭാഗമാണ്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേംബര്‍ അംഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജോലിക്കാര്‍ക്കും മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്കും ലഹരി വിരുദ്ധ മാര്‍ഗരേഖയും സത്യവാങ്മൂലവും നിര്‍ബന്ധമാക്കും. ലഹരി ഉപയോഗിച്ചാല്‍ മെമ്പര്‍ഷിപ്പ് റദ്ദാക്കാനും കാലിക്കറ്റ് ചേംബര്‍ തീരുമാനിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സുബൈര്‍ കൊളക്കാടന്‍, സിറാജുദ്ദീന്‍ ഇ, ടി പി അഹമ്മദ് കോയ, എം മുസമ്മില്‍, വിഷോഭ് പി, അബ്ദുല്ലക്കുട്ടി എ പി, ഡോക്ടര്‍ മോയ്തു, റഫി പി ദേവസ്സി, രാധാകൃഷ്ണന്‍, ആസിഫ്, ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.