KERALAlocaltop news

കാർഷിക മേഖല രൂക്ഷമായ പ്രതിസന്ധിയിൽ, സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. കർഷക കോൺഗ്രസ്

 

കോഴിക്കോട്. കൃഷിയിൽനിന്ന് നിത്യനിദാന ചെലവിനു പോലും പണം കണ്ടെത്താനാകാതെ ദുരവസ്ഥയിലായ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

വിലയിടിവും, ഉൽപാദനക്കുറവും, രോഗ കീടബാധയും,വന്യമൃഗ ശല്യവുമെല്ലാം കർഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചിരിക്കുകയാണ്.

സംഭരിച്ച നെല്ലിന്റെയും, തേങ്ങയുടെയും, വിത്തു തേങ്ങയുടെയും പണം സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ്,സർക്കാർ കൈമലർത്തുമ്പോൾ കർഷകരുടെ ദുരിതം പൂർണമാകുന്നു.

ഉത്പാദന ചെലവും പണിക്കൂലിയും അനുദിനം കുതിക്കുമ്പോൾ നാളികേര വില താഴോട്ട് പോവുകയാണ്.
തേങ്ങ സംഭരിച്ച പണം
മാസങ്ങളായി കുടിശികയാണ്.

നാളികേര, കൊപ്ര സംഭരണം ശരിയായ രീതിയിൽ നടക്കുന്നില്ല.
വിത്തു തേങ്ങ സംഭരണം കാര്യക്ഷമമല്ല.

മിക്ക കൃഷികളും ഉത്പാദന ചെലവുപോലും തിരിച്ചു കിട്ടാത്ത രീതിയിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ കർഷകർക്ക് കൈത്താങ്ങാവാൻ സർക്കാരിന് ബാധ്യതയുണ്ട്.

കൃഷിയിടത്തിൽ മഴയും വെയിലമേറ്റ് ചോര നീരാക്കുന്ന കർഷകരെ സഹായിക്കാൻ ആശ്വാസ നടപടികൾ പ്രഖ്യാപിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് കർഷക കോൺഗ്രസ് തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close