കോഴിക്കോട് : എല്ലാവിധ അലർജികൾക്കും സമ്പൂർണ്ണ ചികിത്സയുമായി കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ സമഗ്ര അലർജി ക്ലിനിക്ക് ആരംഭിച്ചു. തൊലിപ്പുറമേയുള്ളത്, ശ്വാസകോശസംബന്ധമായത്, ഭക്ഷണത്തിൽ നിന്നുള്ളത്, തുടങ്ങി കുട്ടികളിലും മുതിർന്നവരിലും കാണുന്ന അലർജി രോഗങ്ങൾക്ക് ഒരു കുടക്കീഴിൽ ചികിത്സ ലഭ്യമാക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം.
സ്റ്റാർ കെയർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ അബ്ദുള്ള ചെറയക്കാട്ട്, ചീഫ് ഫിസിഷ്യനും ചെസ്റ്റ് ഫിസിഷ്യനുമായ ഡോ. സുധീർ കുമാർ, സ്കിൻ സ്പെഷ്യലിസ്റ്റ് ഡോ. ഫിബിൻ തൻവീർ, ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ.അജു രവീന്ദ്രൻ, വിവിധ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ചടങ്ങിൽ
പങ്കെടുത്തു.
എല്ലാ ബുധനാഴ്ചയും വൈകിട്ട് മൂന്നു മുതൽ ആറു വരെയാണ് അലർജി ക്ലിനിക്ക് പ്രവർത്തിക്കുക.
സ്കിൻ പ്രിക് ടെസ്റ്റ് എന്ന പരിശോധനയിലൂടെ അലർജിയുടെ യഥാർത്ഥ കാരണം കണ്ടെത്തുക, അതിനുള്ള ചികിത്സ നിർദ്ദേശിക്കുക, അലർജി ഒഴിവാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുക തുടങ്ങി അലർജി സംബന്ധമായ രോഗങ്ങൾക്കുള്ള സമഗ്ര ചികിത്സ നൽകുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം. ദീർഘകാലത്തെ ചികിത്സകൾക്ക് ശേഷവും വിട്ടുമാറാത്ത രോഗ സങ്കീർണതകൾക്കാണ് ക്ലിനിക്ക് ഒരുക്കിയിട്ടുള്ളത്.